- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളനട മാന്തുകയിൽ അയൽവാസികളുടെ വഴക്ക് തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; എസ്ഐയുടെ കാലിന് ഗുരുതര പരുക്ക്: രണ്ടംഗ സംഘം കസ്റ്റഡിയിൽ
പന്തളം: അയൽവാസികളുടെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. എസ്ഐയുടെ കാലിന് സാരമായി പരുക്കേറ്റു. അക്രമി സംഘത്തെ കസ്റ്റഡിയിൽ എടുത്തു. പന്തളം സ്റ്റേഷനിലെ എസ്ഐ ജി ഗോപനാണ് ആക്രമണത്തിൽ കാലിന്റെ ലിഗമെന്റിന് പരുക്കേറ്റത്.
ശനിയാഴ്ച രാവിലെ കുളനടയ്ക്ക് സമീപം മാന്തുകയിലാണ് സംഭവം. പന്തളം സ്റ്റേഷനിലെ സ്ഥിരം പരാതിക്കാരായ സതിയമ്മ, മകൻ അജി എന്നിവർക്ക് നേരെ അയൽപക്കത്ത് താമസിക്കുന്ന അഞ്ചൽ സ്വദേശി രാഹുൽ, മനു എന്നിവർ ചേർന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നു.
അജി വിവരമറിയിച്ചത് പ്രകാരം ചെന്ന പൊലീസ് സംഘത്തെയാണ് പ്രതികൾ ആക്രമിച്ചത്. പ്രതികളെ ജീപ്പിലേക്ക് പിടിച്ചു കയറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരൻ അഖിലിനും പരുക്കുണ്ട്.
രാഹുലിന്റെ ഭാര്യയുടെ നാടാണ് മാന്തുക. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പ്രതികൾ. രാഹുലിന് നേരെ മുമ്പും കേസുള്ളതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ എസ്ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ