- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ റഷ്യൻ വിപ്ലവം; ഗ്രാൻഡ്സ്ലാം അരങ്ങേറ്റത്തിൽ റെക്കോഡിട്ട് അസ്ലൻ കരറ്റ്സെവ് സെമിയിൽ; വനിതാ സിംഗിൾസിൽ ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് ഒസാക്കയും സെറീനയും ഏറ്റുമുട്ടും
മെൽബൺ: ഓപ്പൺ ടെന്നീസ് കാലഘട്ടത്തിൽ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ തന്നെ സെമിയിൽ കടക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കി റഷ്യയുടെ സീഡില്ലാതാരം അസ്ലൻ കരറ്റ്സെവ്.
ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ 18-ാം സീഡ് ഗ്രിഗോർ ദിമിത്രോവിനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് അസ്ലൻ നേട്ടം കൈവരിച്ചത്. സ്‌കോർ: 2-6, 6-4, 6-1, 6-2. രണ്ട് മണിക്കൂർ 32 മിനുറ്റ് നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് അസ്ലൻ ജയം നേടിയത്.
മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സ തേടിയ ദിമിത്രോവിന് പിന്നീട് തിരിച്ചുവരവ് സാധ്യമായതുമില്ല. 114-ാം റാങ്കുകാരനായ അസ്ലൻ ഗ്രാൻഡ്സ്ലാം സെമിയിൽ കടക്കുന്ന രണ്ടാമത്തെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള താരവുമായി. 2001-ൽ വിംബിൾഡൻ സെമിയിലെത്തിയ ഗോറൻ ഇവാനിസെവിക്കാണ് ഈ പട്ടികയിലെ ആദ്യ പേരുകാരൻ. അന്ന് 125-ാം റാങ്കിലായിരുന്നു ഗോറൻ. നോവാക് ജോക്കോവിച്ച് - അലക്‌സാണ്ടർ സ്വരേവ് ക്വാർട്ടർ പോരാട്ടത്തിലെ വിജയിയെ ആകും സെമിൽ അസ്ലൻ നേരിടുക.
വനിതാ സിംഗിൾസ് സെമിയിൽ മുൻ ചാമ്പ്യന്മാരായ യു എസിന്റെ സെറീന വില്യംസും ലോക മൂന്നാം നമ്പർ താരം നവോമി ഒസാക്കയും ഏറ്റുമുട്ടും. ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ റൊമേനിയയുടെ സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സെറീന സെമി ബർത്ത് ഉറപ്പിച്ചത്. സ്‌കോർ 6 -3, 6 - 3. തായ് പേയ് താരം സു-വെയ് നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നവോമി ഒസാക്ക സെമിയിൽ എത്തിയത്. സ്‌കോർ 6 - 2, 6 - 2.
സ്പോർട്സ് ഡെസ്ക്