- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി ടൗണിൽ നിന്ന് ഓട്ടോയിൽ കയറ്റിയത് വീട്ടിൽ കൊണ്ടു ചെന്നാക്കാമെന്ന് പറഞ്ഞ്; ആളൊഴിഞ്ഞ പ്രദേശത്ത് ചെന്നപ്പോൾ കടന്നു പിടിച്ചു; പതിനേഴുകാരിയുടെ പരാതിയിൽ പോക്സോ കേസെടുത്തു; ഓട്ടോഡ്രൈവർ 'തത്തയെ' കൂട്ടിലടച്ച് പൊലീസ്
കോന്നി: പരിചയമുള്ള പതിനേഴുകാരിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. കൊക്കാത്തോട് ആരുവാപ്പുലം അപ്പൂപ്പൻതോട് അപ്സര ഭവനിൽ തത്ത എന്നറിയപ്പെടുന്ന അനിൽകുമാ(49 ) റിനെയാണ് പോക്സോ കേസിൽ റിമാൻഡ് ചെയ്തത്.
തിങ്കൾ വൈകിട്ട് 6.30 ന് കോന്നി ടൗണിൽ നിന്ന് പെൺകുട്ടിയെ തന്റെ ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ് കൊണ്ടുപോകുകയും അപ്പൂപ്പൻതോട് എന്ന സ്ഥലത്ത് വിജനമായ ജബ്ബാർ വളവിൽ വെച്ച് ഓട്ടോ റിക്ഷ നിർത്തിയശേഷം കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി പോക്സോ നിയമം ഉൾപ്പെടുത്തി കേസെടുത്ത കോന്നി പൊലീസ് വ്യാഴാഴ്‌ച്ച വൈകിട്ട് ആറിന് കോന്നി ടൗണിൽ നിന്നും ഇയാളെ പിടികൂടി. ഓട്ടോയും പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ സജു എബ്രഹാം, എസ് സി പി ഓ അജീഷ്, സി പി ഓമാരായ അൻസാം, സുനിൽ കുമാർ, ആദിത്യ ദീപം എന്നിവരാണ് ഉണ്ടായിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്