- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷ ഡ്രൈവർ വയലിൽ മരിച്ച നിലയിൽ; ശരീരത്ത് പൊള്ളലേറ്റ പാടുകൾ; സൂര്യാതപമേറ്റുള്ള മരണമെന്ന് സംശയം
പത്തനംതിട്ട: ഓട്ടോറിക്ഷ ഡ്രൈവറെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യാതപമേറ്റാണ് മരണമെന്ന് നിഗമനം. കോന്നി അരുവാപ്പുലം മയിലാടുപാറ മുതുപ്ലാക്കൽ പ്രസാദി ( കാത്തു 59 ) നെയാണ് വീടിനു സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോന്നി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രസാദ് ദിവസവും രാവിലെ കൃഷിയിടത്തിൽ പോയതിനു ശേഷമാണ് ഓട്ടോയുമായി സ്റ്റാൻഡിലേക്ക് പോയിരുന്നത്. ചൊവ്വാഴ്ച രാവിലെയും പതിവുപോലെ കൃഷിയിടത്തിലേക്കു പോയതാണ്.
ഓട്ടോറിക്ഷ വയലിന്റെ സമീപത്തെ വഴിയരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഭാര്യ ഉച്ചയ്ക്ക് ഒരുമണിയോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് പ്രസാദ് വയലിൽ കിടക്കുന്നത് കണ്ടത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട് സൂര്യാഘാതമേറ്റാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമാർട്ടം ബുധനാഴ്ച നടക്കും. ഭാര്യ: ലത , മകൾ : കാർത്തിക.