- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിയിൽ നിന്ന് 13 കേസുകളിൽ ജാമ്യം എടുത്ത് സ്റ്റേഷനിൽ എത്തിയ മുതലാളി; കുന്നംകുളം സ്റ്റേഷനിൽ ജാമ്യമില്ലാ വറണ്ടുണ്ടെന്ന് മനസ്സിലാക്കി ഇറങ്ങി ഓട്ടം; ഡോർ തുറന്ന് കാറിൽ കയറി സിനിമാ സ്റ്റൈൽ രക്ഷപ്പെടലും; മമ്മൂട്ടിയെ മുന്നിൽ നിർത്തി കോടികൾ തട്ടിയ അവതാർ ജ്യൂലറി ഉടമ ഒടുവിൽ കുടുങ്ങി; അബ്ദുള്ള അഴിക്കുള്ളിൽ ആയപ്പോൾ
ചാവക്കാട്: കേസിന്റെ നടപടികൾക്കായി പൊലീസ് സ്റ്റേഷനിൽ നിൽക്കുന്നതിനിടെ പൊലീസുകാരെ തട്ടിമാറ്റി കടന്നുകളഞ്ഞ അവതാർ ഗോൾഡ് മാനേജിങ് ഡയറക്ടർ ഒടുവിൽ കുടുങ്ങി. പാലക്കാട് തൃത്താല ഊരത്തൊടിയിൽ അബ്ദുല്ലയെ (57) അറസ്റ്റ് ചെയ്തു.
2020 നവംബർ 7നായിരുന്നു അബ്ദുള്ളയുടെ രക്ഷപ്പെടൽ. സ്റ്റേഷനു മുന്നിൽ കാത്തു കിടന്ന കാറിൽ പ്രതി രക്ഷപ്പെട്ടത്. പിടിക്കാനെത്തിയ ചാവക്കാട് സ്റ്റേഷനിലെ സിപിഒ നന്ദന് (44) പരുക്കേറ്റിരുന്നു. വിവിധ ഷോറൂമുകളിൽ നിക്ഷേപിച്ച കോടിക്കണക്കിന് രൂപയും സ്വർണവും തട്ടിച്ച കേസിലെ പ്രതിയാണ് അബ്ദുള്ള. ഈ സേകുമായി ബന്ധപ്പെട്ടാണ് പ്രതിയെ ചാവക്കാട് സ്റ്റേഷനിലെത്തിച്ചത്. ഇവിടെ 13 കേസുകളുണ്ട്. ഹൈക്കോടതിയിൽ നിന്നു ജാമ്യമെടുത്ത അബ്ദുല്ലയെ സ്റ്റേഷനകത്ത് നിർത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
കുന്നംകുളം സ്റ്റേഷനിലെ മറ്റൊരു കേസിൽ തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് ഉണ്ടെന്നു മനസിലാക്കിയ പ്രതി ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷനു മുന്നിലേക്ക് ഓടിച്ചുവന്ന കാറിന്റെ ഡോർ തുറന്നു ചാടിക്കയറി. പൊലീസുകാരായ നന്ദൻ, ശരത്ത്, വിബിൻ എന്നിവർ കാർ തടയാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുറന്നുകിടന്ന ഡോറിൽ പൊലീസ് കയറിപിടിച്ചെങ്കിലും കാർ ഗുരുവായൂർ കുന്നംകുളം റോഡിലൂടെ ഓടിച്ചുപോയി. ഇതിനിടയിലാണ് നന്ദനു പരുക്കേറ്റത്. പിന്നീട് ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ ശക്തമാക്കി. അങ്ങനെയാണ് കുടുങ്ങുന്നത്.
ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിക്ഷേപക തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ് അബുദുള്ള. പോപ്പുലർ നിക്ഷേപതട്ടിപ്പ് കേസ് പോലെ ഈ കേസും സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു നിക്ഷേപകർ 2017-ൽ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാർ നിലപാടാണ് നിക്ഷേപകർക്ക് തിരിച്ചടിയായത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന് സർക്കാർ കോടതിയിൽ നിലപാട് എടുക്കുകയായിരുന്നു.
1998 മുതൽ തട്ടിപ്പിന് തുടക്കമിട്ടു 2016 തുടക്കത്തോടെ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പൂട്ടി ഉടമകൾ മുങ്ങുമ്പോൾ 200 കോടിയോളം രൂപയാണ് ഉടമകളായ അബ്ദുള്ള സഹോദരങ്ങളായ അബ്ദുൽ നാസർ, ഫൈസൽ ബാബു എന്നിവർ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത്. കേരളത്തിലും ഗൾഫിലുമായുള്ള 12 ഓളം ജൂവലറി ഷോറൂമുകളാണ് ഇവർ തട്ടിപ്പിനു മറയാക്കിയത്. ലാഭവീതം തരാമെന്നു പറഞ്ഞു ലക്ഷങ്ങളുടെ നിക്ഷേപങ്ങളും നിക്ഷേപകരുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും ഇവർ കൈവശമാക്കി. പിന്നീട് ജൂവലറി ഷോ റൂമുകൾ പൂട്ടി മുങ്ങുകയും ചെയ്തു. രണ്ടായിരം കോടിയോളം രൂപ നിക്ഷേപകരെ തട്ടിച്ച് മുങ്ങിയ പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ തട്ടിപ്പ് സർക്കാർ കണ്ണും അടച്ച് സിബിഐയ്ക്ക് വിട്ടു.
ലീഗ് എംഎൽയും ലീഗ് കാസർകോട് ജില്ലാ ചെയർമാനുമായ എംസി കമറുദ്ദീൻ നടത്തിയ ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പ് അന്വേഷിക്കുന്നത് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. മമ്മൂട്ടി ബ്രാൻഡ് അംബാസഡറായിരുന്ന അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 200 കോടി തട്ടിപ്പ് നടത്തിയപ്പോൾ ഇതേ ഇടത് സർക്കാർ സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിൽ എതിർക്കുകയാണ് ചെയ്തത്. ഇത് ഇരട്ടത്താപ്പാണെന്നും ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിക്ഷേപക തട്ടിപ്പ് കേസും സിബിഐയ്ക്ക് വിടണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്. ഇതിനിടെയായിരുന്നു പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടൽ. ഇതോടെ പൊലീസ് ഗൗരവത്തോടെ എടുത്തു. ഇതാണ് അബ്ദുള്ളയുടെ അറസ്റ്റിൽ കാര്യങ്ങളെത്തിച്ചത്.
തൃശൂർ മലപ്പുറം ജില്ലകളിലെ ജൂവലറികൾ വഴിയാണ് കൂടുതൽ നിക്ഷേപങ്ങളും ഉടമകൾ സ്വീകരിച്ചത്. എറണാകുളം പാലക്കാട് ഇടുക്കി ആലപ്പുഴ എന്നീ ജില്ലയിൽ നിന്നുള്ള നിക്ഷേപകരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തൃശൂരിൽ രണ്ടു ഷോ റൂമുകൾ ഇവർ തുറന്നിരുന്നു. മലപ്പുറം ഇടപ്പാളിലും കൊച്ചിയിലും, ദുബായിലും അബുദാബിയിലും ഇവർക്ക് ഷോപ്പുകൾ ഉണ്ടായിരുന്നു. ഒടുവിൽ ഉടമകൾ മുങ്ങിയപ്പോഴാണ് ഇരുനൂറു കോടിയോളം രൂപയുടെ തട്ടിപ്പുകൾ ആണ് ഇവർ നടത്തിയത് എന്ന് നിക്ഷേപർക്ക് മനസിലായത്.
അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡർ മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു. ഇവരുടെ ദുബായ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്തതും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ മുന്നിൽ നിർത്തി അബ്ദുള്ളയും കൂട്ടരും നടത്തിയ കണ്ണ് മഞ്ഞളിക്കുന്ന ഷോയിൽ കുടുങ്ങിയാണ് നിക്ഷേപർക്ക് കാശ് നഷ്ടമായത്. പലരും തങ്ങൾ മാത്രമാണ് തട്ടിപ്പിൽ കുരുങ്ങിയത് എന്നാണ് കരുതിയത്.
മറുനാടന് മലയാളി ബ്യൂറോ