സൂറത്ത്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി രത്നവ്യാപാരി സംഭാവനയായി നൽ കിയത് 11 കോടി രൂപ. ഗോവിന്ദഭായ് ദോലാക്യയെന്ന രത്നവ്യാപാരിയാണ് വിശ്വഹിന്ദു പരിഷത്ത് ഓഫീസിലെത്തി വൻ തുക കൈമാറിയത്. പണം കൈമാറുന്ന ചടങ്ങിൽ ആർഎസ്എസ് നേതാക്ക ളും സംബന്ധിച്ചു.ഗുജറാത്തിലെ സൂറത്തിലെ രത്നവ്യാപാരിയാണ് ഗോവിന്ദഭായ്. രാമകൃഷ്ണ ഡയമണ്ട് സ്ഥാപനത്തിന്റെ ഉടമായ ഗോവിന്ദ വർഷങ്ങളായി ആർഎസ്എസ് സഹയാത്രികനാണ്. ആർഎസ്എസും വിഎച്ച്പിയും അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തിനായി ഇന്ന് മുതലാണ് സംഭാവന സ്വീകരിച്ച് തുടങ്ങിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ആദ്യസംഭാവന നൽകിയത്. അഞ്ച് ലക്ഷത്തി ആയിരം രൂപ യാണ് രാജ്യത്തെ പ്രഥമ പൗരൻ സംഭാവനയായി നൽകിയത്.സൂറത്തിലെ മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തർവാല അഞ്ച് കോടി രൂപയും ലവ്ജി ബാദുഷ ഒരു കോടി രൂപ സംഭാവന നൽകി. സൂറത്തിലെ തന്നെ വിവിധ വ്യാപാരികൾ അഞ്ച് മുതൽ 21 ലക്ഷം വരെ സംഭാവന നൽകി. ബിജെ പിയുടെ ട്രഷററായ സുരേന്ദ്ര പട്ടേൽ അഞ്ച് ലക്ഷം രൂപ സംഭാവന നൽകി.