ജയ്‌സാൽമർ: ഭർത്താവിന്റെ വീട്ടിൽ നിന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവതിയെ ലിവിം​ഗ് ടു​ഗദെർ പങ്കാളിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ സമദാരി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ചൗധരിയെ (28) ആണ് ബാർമർ പൊലീസ് കണ്ടെത്തിയത്. തന്റെ ആൺ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു ബിജെപി നേതാവ് കൂടിയായ യുവതി. തന്റെ മാതാപിതാക്കളുടെ അടുത്തേക്കോ ഭർത്താവിന്റെ വീട്ടിലേക്കോ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നും പോയത്. പിന്നീട് മകളെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് ആണ് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തത്. ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് യുവതി സുഹൃത്ത് അശോകിന്റെ കൂടെ പൊലീസ് സ്റ്റേഷനിൽ എത്തിയത്. താൻ പ്രായപൂർത്തിയായ ആളാണെന്നും തന്റെ ആഗ്രഹം അശോകിനൊപ്പം ജീവിക്കാൻ ആണെന്ന് യുവതി പറഞ്ഞതായി പൊലീസ് പറയുന്നു.

അശോക് ജലൂരിലെ ഒരു ഗ്രാനൈറ്റ് ഫാക്ടറിയിൽ ജോലി ചെയ്യുകയാണ് കാമുകൻ. തനിക്ക് വിഹാഹ മോചനം ലഭിക്കുന്നത് വരെ അശോകിനൊപ്പം ജീവിക്കും എന്ന് യുവതി പറഞ്ഞു. തന്റെ ഭർത്തൃ പിതാവ് തനിക്കെതിരെ നൽകിയ പരാതിക്ക് കോടതിയിൽ ഉത്തരം നൽകും. താൻ രണ്ടാമത് വിവാഹം കഴിച്ചെന്നും അവരുടെ കുടുംബത്തിന് അപമാനം ഉണ്ടാക്കിയെന്നത് കള്ളമാണെന്നും യുവതി പറയുന്നു. അഞ്ച് വയസ്സുള്ള മകനോടൊപ്പം ആണ് യുവതി വീട്ടിൽ നിന്നും പോയത്.

ഗോലിയ ഗ്രാമത്തിലെ മാതാപിതാക്കളുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബാർമർ എസ്‌പി ആനന്ദ് ശർമ പറഞ്ഞു. യുവതിടെകാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയതോടെയാണ് രൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം യുവതി സമദാരി പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്ത് അശോകിന്റെ വീട്ടിൽ പോയി എന്ന് വെളിപ്പെടുത്തുകയായിരുന്നു. സമദാരി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അശോകും കൂടെയുണ്ടെന്ന് ശർമ്മ പറഞ്ഞു. താൻ പ്രായപൂർത്തിയായ ആളാണെന്നും തന്റെ ആഗ്രഹപ്രകാരം അശോകുമായി ഒരുമിച്ച് താമസിക്കുകയാണെന്നും യുവതി വെളിപ്പെടുത്തി.

താൻ രണ്ടാമതും വിവാഹം കഴിച്ചിട്ടില്ലെന്ന് യുവതി വ്യക്തമാക്കി. എന്നാൽ വിവാഹ മോചനം ലഭിക്കുന്നത് വരെ കാമുകനിൽ നിന്നും അകന്ന് ജീവിക്കാൻ താൻ തയ്യാറല്ലെന്നും യുവതി വെളിപ്പെടുത്തി. തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും യുവതി പറയുന്നു.