- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹമാധ്യമങ്ങൾ വഴി ഇരകളെ ആകർഷിച്ച് മസാജ് സെന്ററിലെത്തിക്കും; ഇരകളെ മുറിയിൽ എത്തിച്ച് ചിത്രമെടുത്തും ഭീഷണിപ്പെടുത്തൽ; ഇരകളെ ആകർഷിക്കാൻ കാറിന്റെ വിൻഡോകളിൽ കാർഡ് വച്ചും തട്ടിപ്പ്; അപഹരിക്കുന്നത് പണവും മൊബൈൽ ഫോണുകളും അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ; ദുബായിലെ മസാജ് സെന്റർ തട്ടിപ്പുകളിൽ കുടുങ്ങിയവരിൽ മലയാളികളും; പിടിയിലായത് ആഫ്രിക്കൻ യുവതികൾ
ദുബായ്: ദുബായിൽ മസാജ് സെന്ററുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നു. മസാജ് സെന്ററിന്റെ മറവിൽ വലൊരുക്കി ഇരകളുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടുന്ന സംഘമാണ് സജീവമായി തുടരുന്നത്. സമൂഹിക മാധ്യമങ്ങൾ ആയുധമാക്കിയാണ് ഇവർ ഇരകളെ വലയിലാക്കുന്നത്. ഇരകളെ മുറിയിൽ എത്തിച്ചശേഷം പങ്കാളികളുടെ സഹായത്തോടെ കീഴടക്കി ചിത്രമെടുത്താണു ഭീഷണിപ്പെടുത്തൽ.
ചിത്രം പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതിയെന്നു പൊലീസ് വ്യക്തമാക്കി. പണം നഷ്ടപ്പെടുന്ന പലരും അപമാനം ഭയന്നു പറയാതിരിക്കുന്നത് ഇവർക്കു കൂടുതൽ സൗകര്യമാകുന്നു. ദുബായ് പൊലീസ് കഴിഞ്ഞമാസം കൊടുംകുറ്റവാളി സംഘങ്ങളിലെ വനിതകളടക്കം 47 പേരെ പിടികൂടിയിരുന്നു. 20 സംഘങ്ങളിലായി പ്രവർത്തിച്ചിരുന്ന ഇവരിലേറെയും ആഫ്രിക്കൻ സ്വദേശികളാണ്. അടുത്തിടെ ഒരു വിനോദസഞ്ചാരിയെ ഹോട്ടൽ മുറിയിലെത്തിച്ച് പണവും മൊബൈൽ അടക്കമുള്ള വിലപിടിച്ച സാധനങ്ങൾ കൈക്കലാക്കി കെട്ടിയിട്ടു മർദിച്ചിരുന്നു.
പ്രതിയായ വനിതയ്ക്കു ദുബായ് കോടതി കഴിഞ്ഞദിവസം 2 വർഷം തടവുശിക്ഷ വിധിച്ചു. ഇരകളുടെ താൽപര്യങ്ങൾ മനസ്സിലാക്കി കെണിയിൽ വീഴ്‌ത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി. ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളായും വീട്ടുജോലിക്കാരെ റിക്രൂട് ചെയ്യുന്ന ഏജൻസികളായും തട്ടിപ്പുകാർ സമീപിക്കുന്നു.
മസാജ് കേന്ദ്രങ്ങളുടെ പരസ്യക്കാർഡുകൾ വിതരണം ചെയ്തും ആളുകളെ വശീകരിക്കുന്നു. കാറുകളുടെയും മറ്റും വിൻഡോ ഗ്ലാസുകളിൽ ചെറുകാർഡുകൾ കൊണ്ടുവയ്ക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുകയാണ്. മസാജ് കേന്ദ്രങ്ങളുടെ കീഴിൽ കമ്മിഷൻ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ് കാർഡുകൾ വയ്ക്കുന്നത്.
വൈകിട്ട് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നേരം പുലരുമ്പോഴേക്കും കാർഡുകൾ നിറയുന്ന സ്ഥിതിയാണുള്ളത്. അംഗീകാരമില്ലാത്ത മസാജിങ് കേന്ദങ്ങൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നിലവാരമില്ലാത്തതോ കാലാവധി കഴിഞ്ഞതോ ആയ ലേപനങ്ങളും മറ്റുമാണ് ഇവിടങ്ങളിൽ ഉപയോഗിക്കുക.
സമൂഹമാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളോടു പ്രതികരിക്കുകയോ സംശയകരമായ വെബ് സൈറ്റുകൾ സന്ദർശിക്കുകയോ അരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. സംശയകരമായ സന്ദേശങ്ങൾ ലഭിച്ചാൽ ദുബായ് പൊലീസിൽ റിപ്പോർട്ട് ചെയ്യണം.സൈറ്റ്: ലരൃശാല.മല. ഫോൺ: 999, ടോൾഫ്രീ: 8002626, എസ്എംഎസ് 2828, ഷാർജ പൊലീസ്: 06 5943228, ഇ മെയിൽ.