- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലനം ആരംഭിച്ചു: തുഴയില്ല, തൂക്കിയടി മാത്രം; ആലപ്പി റിപ്പിള്‍സിന്റെ ടീസര്‍ ചിത്രം പുറത്തിറങ്ങി
ആലപ്പുഴ: തുഴയില്ല, തൂക്കിയടി മാത്രം. ഇതാണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ആലപ്പി റിപ്പിള്‍സ് ടീമിന്റെ ടാഗ് ലൈന്‍. ആലപ്പുഴയുടെ പ്രാദേശിക തനിമ ഉള്‍ക്കൊള്ളുന്ന തുഴയും ടി20 ക്രിക്കറ്റിലെ തൂക്കിയടിയും വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ ടീമിന്റെ തന്ത്രങ്ങളുടെ പ്രതിഫലനം ഉള്‍ക്കൊള്ളുന്നതാണ്. പ്രശസ്ത ക്രിയേറ്റീവ് ഏജന്‍സിയായ ആര്‍.കെ സ്വാമിയാണ് ടാഗ് ലൈന്‍ തയ്യാറാക്കിയത്. ഇതോടൊപ്പം ടീമിന്റെ ടീസര്‍ ചിത്രവും ആലപ്പി റിപ്പിള്‍സിന്റെ സമൂഹ മാദ്ധ്യമ പേജുകളിലൂടെ പുറത്തിറക്കി. കുട്ടനാടിന്റെ മനോഹാരിതക്കൊപ്പം വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് ആലപ്പി […]
ആലപ്പുഴ: തുഴയില്ല, തൂക്കിയടി മാത്രം. ഇതാണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ആലപ്പി റിപ്പിള്‍സ് ടീമിന്റെ ടാഗ് ലൈന്‍. ആലപ്പുഴയുടെ പ്രാദേശിക തനിമ ഉള്‍ക്കൊള്ളുന്ന തുഴയും ടി20 ക്രിക്കറ്റിലെ തൂക്കിയടിയും വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ ടീമിന്റെ തന്ത്രങ്ങളുടെ പ്രതിഫലനം ഉള്‍ക്കൊള്ളുന്നതാണ്. പ്രശസ്ത ക്രിയേറ്റീവ് ഏജന്‍സിയായ ആര്‍.കെ സ്വാമിയാണ് ടാഗ് ലൈന്‍ തയ്യാറാക്കിയത്.
ഇതോടൊപ്പം ടീമിന്റെ ടീസര്‍ ചിത്രവും ആലപ്പി റിപ്പിള്‍സിന്റെ സമൂഹ മാദ്ധ്യമ പേജുകളിലൂടെ പുറത്തിറക്കി. കുട്ടനാടിന്റെ മനോഹാരിതക്കൊപ്പം വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് ആലപ്പി റിപ്പിള്‍സിന്റെ ടീസര്‍. ബിഗ്ബോസ് മത്സര ജേതാവായ ജിന്റോയാണ് ടീസറിലെ മുഖ്യകഥാപാത്രം. ഒപ്പം നിരവധി തുഴച്ചില്‍ക്കാരും ടീസറിന്റെ ഭാഗമാകുന്നു. വള്ളം തുഴയാന്‍ പറയുന്ന അമരക്കാരനോട് തുഴയില്ല, തൂക്കിയടി മാത്രമെന്ന് തുഴച്ചില്‍ക്കാര്‍ വ്യക്തമാക്കുന്നതാണ് ടീസര്‍ ചിത്രം. എക്സ് ആര്‍ എഫ് എക്സ് ഫിലിം ഫാക്ടറി നിര്‍മിച്ച ടീസര്‍ ചിത്രം വിനു വിജയാണ് സംവിധാനം ചെയ്യ്തിരിക്കുന്നത്. ഷൈജു എം ഭാസ്‌ക്കറാണ് ഛായാഗ്രാഹകന്‍.
ലീഗിനു മുന്നോടിയായി ആലപ്പി റിപ്പിള്‍സ് ടീം പരിശീലനം തൃശ്ശൂരില്‍ ആരംഭിച്ചു. ആത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ കോച്ച് പ്രശാന്ത് പരമേശ്വരന്റെ നേതൃത്വത്തിലാണ് റിപ്പിള്‍സ് ടീം പരിശീലനം നടത്തുന്നത്. 27 വരെ ഇവിടെ തുടരുന്ന പരിശീലനത്തിനു ശേഷം 28ന് തിരുവനന്തപുരത്തേക്ക് തിരിക്കും. സെപ്റ്റംബര്‍ 2ന് തുടങ്ങുന്ന ലീഗിന് വേണ്ടിയുള്ള പരിശീലനം അവിടെ തുടരും.