- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗര്‍ഭസ്ഥ ശിശുവിനേയും അമ്മയെയും സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന് കൊച്ചിയിലെ അമൃത ആശുപത്രി
കൊച്ചി : ഗര്‍ഭപാത്രത്തിന്റെ പേശീഭിത്തി (uterine wall ) അസാധാരണമായി നേര്‍ത്ത അവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സ തേടിയ 39കാരിയായ പാലക്കാട് നെന്മാറ സ്വദേശിനിക്കാണ് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായ പ്രസവം സാധ്യമായത്. മുന്‍പ് ചെയ്ത രണ്ട് സിസേറിയനുകളുടെയും ഗര്‍ഭാശയമുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയുടെയും ഫലമായാണ് ഗര്‍ഭാശയ ഭിത്തിയുടെ കട്ടി ഒരു മില്ലീമീറ്ററായി കുറഞ്ഞത്. ഗര്‍ഭാശയ ഭിത്തിക്ക് വിള്ളല്‍ സംഭവിച്ച് ഗുരുതരമായ രക്തസ്രാവത്തിനും ശിശുവിന്റെ മാസം തികയാത്ത ജനനത്തിനും കാരണമായേക്കാവുന്ന സങ്കീര്‍ണ്ണതയാണിത്. ഡോ.രാധാമണി, ഡോ.ജാനു എന്നിവരുടെ നേതൃത്വത്തിലെ ഡോക്ടര്‍മാരുടെ […]
കൊച്ചി : ഗര്‍ഭപാത്രത്തിന്റെ പേശീഭിത്തി (uterine wall ) അസാധാരണമായി നേര്‍ത്ത അവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സ തേടിയ 39കാരിയായ പാലക്കാട് നെന്മാറ സ്വദേശിനിക്കാണ് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായ പ്രസവം സാധ്യമായത്.
മുന്‍പ് ചെയ്ത രണ്ട് സിസേറിയനുകളുടെയും ഗര്‍ഭാശയമുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയുടെയും ഫലമായാണ് ഗര്‍ഭാശയ ഭിത്തിയുടെ കട്ടി ഒരു മില്ലീമീറ്ററായി കുറഞ്ഞത്. ഗര്‍ഭാശയ ഭിത്തിക്ക് വിള്ളല്‍ സംഭവിച്ച് ഗുരുതരമായ രക്തസ്രാവത്തിനും ശിശുവിന്റെ മാസം തികയാത്ത ജനനത്തിനും കാരണമായേക്കാവുന്ന സങ്കീര്‍ണ്ണതയാണിത്.
ഡോ.രാധാമണി, ഡോ.ജാനു എന്നിവരുടെ നേതൃത്വത്തിലെ ഡോക്ടര്‍മാരുടെ സംഘമാണ് ഗര്‍ഭകാലത്തിന്റെ ഇരുപത്തിനാലാമത്തെ ആഴ്ചയില്‍ ഓപ്പണ്‍ മെഷ് മെട്രോപ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയ ഭിത്തി ബലപ്പെടുത്തിയത്. മാക്രോപോറസ് പോളിപ്രൊപ്പിലീന്‍ മെഷ് ആണ് സിസേറിയന്‍ മുറിവുകളാല്‍ ദുര്‍ബലമായ ഗര്‍ഭാശയ ഭിത്തിയുടെ ഭാഗം ദൃഢപ്പെടുത്താന്‍ ഉപയോഗിച്ചത്.
തുടര്‍ന്ന് രണ്ടാഴ്ച തോറും അള്‍ട്രാസൗണ്ട് പരിശോധനകള്‍ക്ക് വിധേയയായ യുവതി പത്ത് ആഴ്ചകള്‍ക്ക് ശേഷം സിസേറിയനിലൂടെ 2 .7 കിലോ ഭാരമുള്ള ആരോഗ്യവാനായ കുഞ്ഞിന് ജന്മം നല്‍കി. കേരളത്തില്‍ ആദ്യമായാണ് ഇരുപത്തിനാലാമത്തെ ആഴ്ചയില്‍ ഓപ്പണ്‍ മെഷ് മെട്രോപ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ സുരക്ഷിത പ്രസവം സാധ്യമാക്കുന്നത് .