- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോബോ ഫോര്‍ട്ട് കൊച്ചിയില്‍ ഫോര്‍ട്ട് കൊച്ചിയില്‍; ഉദ്ഘാടനത്തിന് ഹൈബി ഈഡന്‍ എത്തിയത് വളര്‍ത്തു നായയ്ക്കൊപ്പം
കൊച്ചി, 19 ആഗസ്ത് 2024: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സമഗ്ര സേവനങ്ങള്‍, പുസ്തകങ്ങള്‍, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ബെര്‍ണാഡ് റോഡില്‍ തുടക്കം കുറിച്ച ബോബോ ഞായറാഴ്ച ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡനും കുടുംബവും തങ്ങളുടെ വളര്‍ത്തുനായ ജോയിയ്‌ക്കൊപ്പം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് കൗതുകക്കാഴ്ചയായി. ബോബോ എന്നത് ഇന്ത്യയിലെതന്നെ ആദ്യത്തെ ആശയമാണ്. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സേവനങ്ങള്‍ക്കൊപ്പം അവയുടെ ഉടമസ്ഥര്‍ക്ക് ഗുണപരമായ സമയം […]
കൊച്ചി, 19 ആഗസ്ത് 2024: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സമഗ്ര സേവനങ്ങള്‍, പുസ്തകങ്ങള്‍, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ബെര്‍ണാഡ് റോഡില്‍ തുടക്കം കുറിച്ച ബോബോ ഞായറാഴ്ച ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡനും കുടുംബവും തങ്ങളുടെ വളര്‍ത്തുനായ ജോയിയ്‌ക്കൊപ്പം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് കൗതുകക്കാഴ്ചയായി.
ബോബോ എന്നത് ഇന്ത്യയിലെതന്നെ ആദ്യത്തെ ആശയമാണ്. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സേവനങ്ങള്‍ക്കൊപ്പം അവയുടെ ഉടമസ്ഥര്‍ക്ക് ഗുണപരമായ സമയം ചിലവഴിക്കാന്‍ പാകത്തിലുള്ള പുസ്തകശാലയും കഫേയും ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ സമന്വയിപ്പിക്കുന്ന മികച്ച ഇടം സൃഷ്ടിക്കുക എന്നതാണ് ബോബോ എന്ന നൂതന സംരംഭം ലക്ഷ്യമിടുന്നത്. 'വളര്‍ത്തുമൃഗങ്ങളുടെയും അവയുടെ ഉടമസ്ഥരുടെയും വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബോബോ സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള ഒരിടം ആദ്യത്തേതാണ്,' ഈ സവിശേഷമായ ആശയത്തിന് പിന്നിലെ സംരംഭകയായ മിഥില ജോസ് പറഞ്ഞു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇടപഴകാനും കളിക്കാനും വിശ്രമിക്കാനും കഴിയുന്ന രീതിയിലുള്ള അന്തരീക്ഷത്തിന് ഊന്നല്‍ നല്‍കിയാണ് ബോബോ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ, വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രഫഷണല്‍ ഗ്രൂമിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വളര്‍ത്തു നായ്ക്കള്‍ക്കുള്ള ഒരു ആഡംബര സ്വീറ്റ്മുറി ഉള്‍പ്പെടെ, പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും പ്രത്യേക താമസ സ്ഥലങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള ഉല്‍പന്നങ്ങളുടെ വിശാലമായ നിര എന്നിവ ബോബോയില്‍ സജ്ജമാക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍, സ്റ്റേഷനറികള്‍, കലാസാമഗ്രികള്‍ എന്നിവയുടെ വിശാലമായ ശേഖരവും ഇവിടെയുണ്ട്. പുസ്തകപ്രേമികള്‍ക്കും വളര്‍ത്തുമൃഗ പ്രേമികള്‍ക്കും ഒരുപോലെ മികച്ച ഒരിടമായി മാറ്റുകയാണ് ഈ സജ്ജീകരണങ്ങള്‍. വളര്‍ത്തുമൃഗങ്ങള്‍ക്കും അവയുടെ ഉടമസ്ഥര്‍ക്കും പ്രത്യേക പെറ്റ് മെനു അവതരിപ്പിക്കുന്ന ഒരു കഫേയും ഇവിടെ ഉണ്ട്.
"ബോബോ വെറുമൊരു വളര്‍ത്തുമൃഗ സംരക്ഷണ കേന്ദ്രമല്ല; വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് പുസ്തക ശേഖരവും കഫെയും ആസ്വദിക്കാനുമുള്ള സവിശേഷമായ ഒരു സ്ഥാപനമാണ് ഫോര്‍ട്ട് കൊച്ചിയിലെ ബോബോ. വളര്‍ത്തുമൃഗങ്ങള്‍, പുസ്തകങ്ങള്‍, കഫേ എന്നിവയുടെ സംയോജനം വളര്‍ത്തുമൃഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ ബന്ധത്തെ ആഘോഷിക്കുന്ന സവിശേഷ സ്ഥാപനമാണ് ഇത്,' മിഥില ജോസ് കൂട്ടിച്ചേര്‍ത്തു.