- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടല്‍ നടീല്‍ പദ്ധതിക്ക് തുടക്കമിട്ട് സിഎംഎഫ്ആര്‍ഐ
കൊച്ചി: കണ്ടല്‍ നടീല്‍ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'അമ്മയ്‌ക്കൊരു മരം' പദ്ധതിയുടെ ഭാഗമായാണിത്. സിഎംഎഫ്ആര്‍യുടെ കീഴിലുള്ള ഞാറയ്്ക്കലിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കായലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നൂറോളം കണ്ടല്‍തൈകള്‍ നട്ടുപിടിപ്പിച്ചു. ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ ജൈവകവചമാണ് കണ്ടല്‍വനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കടലോരങ്ങളില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളെ ചെറുക്കാന്‍ ശേഷിയുള്ളതാണ് കണ്ടലുകള്‍. തീരപ്രദേശങ്ങളില്‍ കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ […]
കൊച്ചി: കണ്ടല്‍ നടീല്‍ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'അമ്മയ്‌ക്കൊരു മരം' പദ്ധതിയുടെ ഭാഗമായാണിത്. സിഎംഎഫ്ആര്‍യുടെ കീഴിലുള്ള ഞാറയ്്ക്കലിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കായലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നൂറോളം കണ്ടല്‍തൈകള്‍ നട്ടുപിടിപ്പിച്ചു. ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
തീരദേശ ജനതയുടെ ജൈവകവചമാണ് കണ്ടല്‍വനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കടലോരങ്ങളില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളെ ചെറുക്കാന്‍ ശേഷിയുള്ളതാണ് കണ്ടലുകള്‍. തീരപ്രദേശങ്ങളില്‍ കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇവ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടല്‍വനവല്‍കരണത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. അടുത്ത ഘട്ടത്തില്‍, ഞാറക്കല്‍, വൈപ്പിന്‍ ഗ്രാമപഞ്ചായത്ത് അധികൃതരുമായി സഹകരിച്ച് കണ്ടല്‍ നടീല്‍ കാംപയിന്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സിഎംഎഫ്ആര്‍ഐക്ക് പദ്ധതിയുണ്ട്.
കാംപയിനിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐയുടെ ആസ്ഥാനത്തും തേവരയിലെ പാര്‍പ്പിട സമുച്ഛയത്തിലും വിവിധ ഫലവൃക്ഷത്തൈകള്‍ നട്ടു. സിഎംഎഫആര്‍ഐയിലെ സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കാംപയിന്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിഎംഎഫ്ആര്‍ഐയുടെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും കണ്ടലുകളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു..