- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത ആശുപത്രിയില്‍ ഫ്രാക്ചര്‍ ശില്പശാല സംഘടിപ്പിച്ചു
കൊച്ചി: എല്ലുകളുടെ ഒടിവിന്റെ ചികിത്സയും ശസ്ത്രക്രിയാരീതികളും. പഠനവിഷയമാക്കി അമൃത ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗവും കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റിയും ചേര്‍ന്ന് 'അമൃത ഫ്രാക്ചര്‍ കോഴ്‌സ് 2024' ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.
അസ്ഥിഭംഗത്തിന്റെ ചികിത്സയില്‍ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള ശില്‍പശാലയില്‍ എഴുപത്തഞ്ചോളം ഡോക്ടര്‍മാര്‍ പരിശീലനം നേടി. അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ ശില്‍പശാല ഉല്‍ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. ചന്ദ്രബാബു കെ.കെ, ഡോ. ജയ തിലക്, ഡോ. ധ്രുവന്‍ എസ് , ഡോ. ബാലു.സി.ബാബു, ഡോ. വിപിന്‍ മോഹന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
ഡോ. ചന്ദ്രബാബു കെ.കെ,ഡോ. രഞ്ജിത്ത് ടി.സി, പ്രൊഫ. പ്രേമചന്ദ്രന്‍ കെ , പ്രൊഫ. രാജേഷ് പുരുഷോത്തമന്‍, ഡോ. സജി പി.ഓ. തോമസ് , പ്രൊഫ. ജിസ് ജോസഫ്, ഡോ. സി ചെറിയാന്‍ കോവൂര്‍, ഡോ. ബാലു.സി.ബാബു എന്നിവര്‍ ക്ലാസുകള്‍ക്കും പരിശീലന ക്ലാസുകള്‍ക്കും, വര്‍ക്ഷോപ്പിനും നേതൃത്വം നല്‍കി.