- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയില്‍ മാക്സിലോഫേഷ്യല്‍ പ്രോസ്റ്റോഡോണ്ടിക്സ് ശില്‍പശാല തുടങ്ങി
കൊച്ചി: അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രിയുടെ നേതൃത്വത്തില്‍ ത്രിദിന മാക്സിലോഫേഷ്യല്‍ പ്രോസ്റ്റോഡോണ്ടിക്സ് ശില്‍പശാല അമൃത ആശുപത്രിയില്‍ ആരംഭിച്ചു. കാന്‍സര്‍ ബാധിച്ച് നഷ്ടമാകുന്ന മുഖത്തിന്റെ ഭാഗങ്ങള്‍ കൃത്രിമമായി നിര്‍മിക്കുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ എന്ന വിഷയത്തിലാണ് ശില്‍പശാല.
അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ പ്രോസ്റ്റോഡോണ്ടിക്സ് സൊസൈറ്റി സംസ്ഥാനഘടകം പ്രസിഡണ്ട് ഡോ. പി. എല്‍. രൂപേഷ്, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്റ്റീവ് വിഭാഗം ചെയര്‍മാന്‍ ഡോ. സുബ്രഹ്മണ്യ അയ്യര്‍, അമൃത സ്‌കൂള്‍ ഓഫ് ഡെന്‍ഡിസ്ട്രി ചെയര്‍മാന്‍ ഡോ. കെ. നാരായണന്‍ ഉണ്ണി, പ്രിന്‍സിപ്പല്‍ ഡോ. ബാലഗോപാല്‍ വര്‍മ്മ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. രാകേഷ്, പ്രോസ്റ്റോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. മഞ്ജു വിജയമോഹന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
തുടര്‍ന്ന് വിവിധ വിഷയങ്ങളിലായി വിദഗ്ധരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും ക്ലാസുകളും നടന്നു. ധര്‍വാദ് എസ് ഡി എം കോളേജ് ഓഫ് ഡെന്‍ഡിസ്ട്രിയിലെ പ്രൊഫസര്‍ ഡോ. സത്യബോധ് എസ് ഗുട്ടാല്‍, മുംബെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്രൊഫസര്‍ ഡോ. സന്ദീപ് ഗുരാവ്, ഡോ. പി. സി. ജേക്കബ്, അമൃത ആശുപത്രിയിലെ ഡോ. അര്‍ജുന്‍ കൃഷ്ണദാസ്, ഡോ. പ്രമോദ് സുഭാഷ്, ഡോ. വിനോദ് പി. നായര്‍, ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. മഞ്ജു വിജയമോഹന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ത്യന്‍ പ്രോസ്റ്റോഡോണ്ടിക്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ശില്‍പശാലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡെന്റല്‍ സര്‍ജന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ശില്‍പശാല ഞായറാഴ്ച സമാപിക്കും