- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാര്യയും അമ്മയും ജീവിക്കാൻ അനുവദിക്കുന്നില്ല'; ഫെയ്സ്ബുക്കിൽ വീഡിയോയിട്ട് ഹോട്ടലുടമ ജീവനൊടുക്കി; ഫോൺ പാസ്വേഡും കടം നൽകിയവരുടെ പട്ടികയും കുറിച്ചുവെച്ചു; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. തിരുവനന്തപുരം വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ താമസിക്കുന്ന പ്രദീപ് (54) ആണ് ജീവനൊടുക്കിയത്. രണ്ടാം ഭാര്യയും അമ്മയും ഒരു വർക്ക് ഷോപ്പ് ഉടമയും തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രദീപ് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു.
വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷം കാർപോർച്ചിൽ തൂങ്ങിമരിക്കുകയായിരുന്നു പ്രദീപ്. തച്ചോട്ട് കാവിൽ ഹോട്ടൽ നടത്തിവരികയായിരുന്ന പ്രദീപിന് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഒരു മാസം മുൻപ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പ്രദീപിന് ഈ സമയം ഭാര്യ ഒരു തരത്തിലും സഹായം നൽകിയില്ലെന്നും കുറിപ്പിൽ പരാമർശിക്കുന്നു.
തന്റെ അച്ഛനോട് മാപ്പ് ചോദിച്ചുകൊണ്ടാണ് പ്രദീപ് കുറിപ്പ് അവസാനിപ്പിച്ചത്. ഫോൺ തുറക്കുന്നതിനുള്ള നിർദേശങ്ങളും തനിക്ക് പണം നൽകാനുള്ളവരുടെ പട്ടികയും ഇയാൾ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മലയിൻകീഴ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


