- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോക്കുകൂലി, കര്‍ശ്ശന നടപടി ഉണ്ടാകണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം:വെള്ളറടയില്‍ നിയമവിരുദ്ധമായ നോക്കുകൂലി നല്‍കാന്‍ തയ്യാറാകാത്ത സ്ഥാപന ഉടമ സുനില്‍കുമാറിനെ, ക്രൂരമായി മര്‍ദ്ദിച്ച തൊഴിലാളികള്‍ക്കെതിരേ കര്‍ശ്ശന നടപടി ഉണ്ടാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.
നോക്കുകൂലി എന്ന നിയമവിരുദ്ധ അവകാശത്തിനെതിരേ, ഗൂണ്ടാപിരിവിനെതിരേ, കോടതി ഉത്തരവ് ഉണ്ടായിട്ടും, സംഘടിതശക്തിയുടെ പേരില്‍ ചിലര്‍ കാണിക്കുന്ന തോന്ന്യവാസം, അവസാനിപ്പിച്ചേ തീരൂ. ഇതില്‍ കക്ഷിയോ രാഷ്ട്രീയമോ ഒന്നും നോക്കരുത്.
പണിയെടുക്കാതെ, വല്ലവന്റേയും അദ്ധ്വാനത്തിന് കൂലി ചോദിക്കുന്നത്, ആത്മാഭിമാനമുള്ള ഒരാള്‍ക്കും ചേര്‍ന്നതല്ല. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനുകളിലെ ഗൂണ്ടകളാണ് പണിയെടുക്കാതെ കാശ് വാങ്ങാന്‍, ഇന്നലെ വെള്ളറടയില്‍ അക്രമം നടത്തിയത്.
മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും നോക്കുകൂലിക്കെതിരേ പല തവണ മുന്നറിയിപ്പ് നല്‍കിയതാണ്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടേ തീരൂ. അക്രമത്തില്‍ മൗനം ദീക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടികള്‍ ഉണ്ടാകണം.
വെള്ളറടയില്‍ നടന്ന അക്രമത്തില്‍, സര്‍ക്കാരിനേയും കോടതിയേയും വെല്ലുവിളിക്കുന്ന ഈ ട്രേഡ് യൂണിയന്‍ ഗൂണ്ടകളെ, നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷവാങ്ങിക്കൊടുക്കുകയും, ഇനി ഒരിക്കലും ഇത്തരം ക്രിമിനല്‍ നടപടികള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം, കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.