- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാലറി ചലഞ്ച് സര്‍ക്കാര്‍ നിലപാട് തിരുത്താത്തത് പ്രതിഷേധാര്‍ഹം - കെ എസ് ടി യു
കോഴിക്കോട് : സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതില്‍ കെ എസ് ടി യു പ്രതിഷേധം അറിയിച്ചു. ഇറങ്ങിയ ഉത്തരവുപ്രകാരം അഞ്ചുദിവസത്തെ ശമ്പളം മാത്രമേ സ്പാര്‍ക്ക് വഴി സംഭാവന നല്‍കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ഇത് തിരുത്തിയാല്‍ വരുമാനം കുറഞ്ഞവര്‍ക്കും പങ്കാളിത്ത പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും. എന്നിട്ടും സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി വരുത്താത്തത് നീതികരിക്കാനാവില്ല. ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ തടഞ്ഞുവച്ചുകൊണ്ട് തിരിച്ചുസംഭാവനകള്‍ മാത്രം ചോദിക്കുന്ന സമീപനം […]
കോഴിക്കോട് : സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതില്‍ കെ എസ് ടി യു പ്രതിഷേധം അറിയിച്ചു. ഇറങ്ങിയ ഉത്തരവുപ്രകാരം അഞ്ചുദിവസത്തെ ശമ്പളം മാത്രമേ സ്പാര്‍ക്ക് വഴി സംഭാവന നല്‍കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ഇത് തിരുത്തിയാല്‍ വരുമാനം കുറഞ്ഞവര്‍ക്കും പങ്കാളിത്ത പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും.
എന്നിട്ടും സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി വരുത്താത്തത് നീതികരിക്കാനാവില്ല. ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ തടഞ്ഞുവച്ചുകൊണ്ട് തിരിച്ചുസംഭാവനകള്‍ മാത്രം ചോദിക്കുന്ന സമീപനം ശരിയല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്ന കാര്യത്തില്‍ അധ്യാപകരും ജീവനക്കാരും തയ്യാറാണെങ്കിലും ഇക്കാര്യത്തില്‍ നിബന്ധന വെക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചാല്‍ നിയമപരമായി നേരിടുമെന്നും കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദുള്ളയും ജനറല്‍ സെക്രട്ടറി പി കെ അസീസും അഭിപ്രായപ്പെട്ടു.