- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുസ്ഥിര രീതികള്‍ സ്വീകരിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സന്റീവ് നല്‍കണമെന്ന് നിര്‍ദേശം
കൊച്ചി: സുസ്ഥിര മത്സ്യബന്ധനരീതികള്‍ സ്വീകരിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സന്റീവ് നല്‍കണമെന്ന് വിദഗ്ധര്‍.ഇന്ത്യയില്‍ നിന്നുള്ള മത്സ്യ-ചെമ്മീനിനങ്ങള്‍ക്ക് മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ (എം എസ് സി) സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം. ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് അ്ന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് സമുദ്രമത്സ്യ മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇതിന് മത്സ്യത്തൊഴിലാളികളുടെ സഹായം കൂടിയേ തീരൂ. സുസ്ഥിര നടപടികള്‍ സ്വീകരിക്കുന്നതിന് പ്രോത്സാഹനമായി അവര്‍ക്ക് ഇന്‍സന്റീവ് ഏര്‍പ്പെടുത്തുന്നത് പ്രയോജനകരമായിരിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച ഡോ സുനില്‍ മുഹമ്മദ് പറഞ്ഞു. […]
കൊച്ചി: സുസ്ഥിര മത്സ്യബന്ധനരീതികള്‍ സ്വീകരിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സന്റീവ് നല്‍കണമെന്ന് വിദഗ്ധര്‍.ഇന്ത്യയില്‍ നിന്നുള്ള മത്സ്യ-ചെമ്മീനിനങ്ങള്‍ക്ക് മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ (എം എസ് സി) സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം.
ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് അ്ന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് സമുദ്രമത്സ്യ മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇതിന് മത്സ്യത്തൊഴിലാളികളുടെ സഹായം കൂടിയേ തീരൂ. സുസ്ഥിര നടപടികള്‍ സ്വീകരിക്കുന്നതിന് പ്രോത്സാഹനമായി അവര്‍ക്ക് ഇന്‍സന്റീവ് ഏര്‍പ്പെടുത്തുന്നത് പ്രയോജനകരമായിരിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച ഡോ സുനില്‍ മുഹമ്മദ് പറഞ്ഞു.
കടലില്‍ നിന്നും മത്സ്യം പിടിക്കുന്നത് തൊട്ട് ഉപഭോക്താക്കളില്‍ എത്തുന്നത് വരെയുള്ള് കൈമാറ്റ ശൃംഖലയുടെ വിശ്വസ്ഥത ഉറപ്പുവരുത്തുന്ന രീതി (ട്രേസബിലിറ്റി) അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്-ഇന്ത്യയും സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) ഡയറക്ടര്‍ ഡോ ജോര്‍ജ്ജ് നൈനാന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളുടെ വിപണി മൂല്യം വര്‍ധിപ്പിക്കുന്നതില്‍ സര്‍ട്ടിഫിക്കേഷന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിപണിയില്‍ പ്രീമിയം വില ലഭിക്കാനും മത്സ്യമേഖലയില്‍ സുസ്ഥിരത ഉറപ്പാക്കാനും ഇതുവഴി സാധിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ബോട്ടുടമകള്‍, മത്സ്യത്തൊഴിലാളികള്‍, കയറ്റുമതി വ്യവസായികള്‍ തുടങ്ങി എല്ലാവരുടെയും സഹകരണവും തുല്യപങ്കാളിത്തവും ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനത്തിന് ചതുരക്കണ്ണി ട്രോള്‍ വലകള്‍ ഉപയോഗിക്കുന്നത് സുസ്ഥിരത ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്ന് സിഫ്റ്റ് നിര്‍ദേശിച്ചു. ഇത് ചെറുമീന്‍ പിടിത്തം കുറക്കാന്‍ സഹായിക്കും. 12 മണിക്കൂര്‍ പ്രവര്‍ത്തനത്തിന് 2 മുതല്‍ 3 ലിറ്റര്‍ വരെ ഇന്ധനം ലാഭിക്കാനുമാകുമെന്ന് സിഫ്റ്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ വി ആര്‍ മധു പറഞ്ഞു. സര്‍ട്ടിഫിക്കേഷനായി തിരഞ്ഞെടുത്ത് പത്തിന മത്സ്യ-ചെമ്മീന്‍ സമ്പത്തിന്റെ നിലവിലെ സ്ഥിതിവിവരങ്ങള്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ഡോ ലക്ഷ്മി പിള്ള അവതരിപ്പിച്ചു.
സര്‍ട്ടിഫിക്കേഷന്റെ ഗുണങ്ങളെ കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍കരണം ആവശ്യമാണെന്നും ആശങ്കകള്‍ പരഹരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആര്‍ഐ), സിഫ്റ്റ്, ഫിഷറി സര്‍വേ ഓഫ് ഇന്ത്യ, ഫിഷറീസ് വകുപ്പ്, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ എന്നിവര്‍ അവതരിപ്പിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, സമുദ്ര ശാസ്ത്രജ്ഞര്‍, സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, മത്സ്യബന്ധന വികസന പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആശ ആന്റണി, ഡോ ലക്ഷ്മി പിള്ള, ഡോ സോളി സോളമന്‍, അന്‍വര്‍ ഹാഷിം, എ ജെ തരകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള മത്സ്യ-ചെമ്മീനിനങ്ങള്‍ക്ക് മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ (എം എസ് സി) സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന അവലോകന യോഗം സിഫ്റ്റ് ഡയറക്ടര്‍ ഡോ ജോര്‍ജ്ജ് നൈനാന്‍ ഉദ്ഘാനം ചെയ്യുന്നു