- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാലറി ചാലഞ്ച് ഉത്തരവില്‍ ഭേദഗതി വേണം - സെറ്റ്കൊ
കോഴിക്കോട് : വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചാലഞ്ചില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍െ (സെറ്റ്‌കോ) നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സമ്മതപത്രം നല്‍കി 5 ദിവസത്തെ സാലറിയാണ് ഓരോ ജീവനക്കാരോടും നല്‍കാന്‍ ഉത്തരവായിട്ടുള്ളത്.വര്‍ഷങ്ങളായി ശമ്പള കുടിശ്ശികയും ഡി.എയും നിഷേധിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും. എത്ര ദിവസത്തെ ശമ്പളം നല്‍കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് നല്‍കി സാലറി ചാലഞ്ചില്‍ എല്ലാവര്‍ക്കും പങ്കാളിയാവാന്‍ കഴിയും […]
കോഴിക്കോട് : വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചാലഞ്ചില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍െ (സെറ്റ്‌കോ) നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സമ്മതപത്രം നല്‍കി 5 ദിവസത്തെ സാലറിയാണ് ഓരോ ജീവനക്കാരോടും നല്‍കാന്‍ ഉത്തരവായിട്ടുള്ളത്.
വര്‍ഷങ്ങളായി ശമ്പള കുടിശ്ശികയും ഡി.എയും നിഷേധിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും. എത്ര ദിവസത്തെ ശമ്പളം നല്‍കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് നല്‍കി സാലറി ചാലഞ്ചില്‍ എല്ലാവര്‍ക്കും പങ്കാളിയാവാന്‍ കഴിയും വിധം സാലറി ചാലഞ്ച് ഉത്തരവില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ശമ്പളം, ഡി എ കുടിശ്ശിക ഇനത്തില്‍ ഇതുവരെയായി 25000 കോടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള കാര്യം വിസ്മരിക്കരുതെന്നും യോഗം ഓര്‍മിപ്പിച്ചു. താഴ്ന്ന ശമ്പളക്കാര്‍ക്കും എന്‍പിഎസ് വിഭാഗത്തില്‍പെട്ടവര്‍ക്കും നിലവിലെ സാലറി ചാലഞ്ച് ഉത്തരവ് പ്രയാസം സൃഷ്ടിക്കും. ജീവനക്കാരുടെ ആനുകുല്യ നിഷേധത്തിനും വിദ്യാഭ്യസ രംഗത്തെ വികല പരിഷ്‌ക്കാരങ്ങള്‍ക്കുമെതിരെ സെറ്റ്‌കൊയുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 5 ന് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. സംസ്ഥാന ചെയര്‍മാന്‍ കെ ടി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. യു ടി ഇ എഫ് ജനറല്‍ കണ്‍വീനര്‍ സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പി കെ അസീസ്, ട്രഷറര്‍ ടി പി അബ്ദുല്‍ ഹഖ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ എം അബ്ദുല്ല (കെഎസ്ടിയു),ശിബിലി സി എന്‍ (കെ എച്ച് എസ് ടി യു) എം എ അബ്ദുല്‍ ലത്തീഫ് (കെ എ ടി എഫ് ) ഡോ : ഷിബിനു എസ് (സി കെ സി ടി) സമീല്‍ ടി വി (സോളിഡാരിറ്റി യൂണിയന്‍) എ സി അതാവുള്ള, പി കെ എം ഷഹീദ്, ഇസ്മയില്‍ മുഹമ്മദ്,ഒ ഷൗക്കത്തലി,പി അബ്ദുല്‍ ജലീല്‍ സംസാരിച്ചു