- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും സമഗ്ര പദ്ധതി ആവിഷ്ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന സ്പൈസ്ഡ് (സസ്റ്റൈനബിലിറ്റി ഇന്‍ സ്‌പൈസ് സെക്ടര്‍ ത്രൂ പ്രോഗ്രസീവ് ആന്റ് കൊളാബറേറ്റീവ് ഇന്‍ര്‍വെന്‍ഷന്‍സ് ഫോര്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് -SPICED) പദ്ധതിക്ക് കീഴില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധനവ്, ശുദ്ധവും സുരക്ഷിതവുമായ സുഗന്ധവ്യഞ്ജന ഉല്‍പ്പാദനം, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹനം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. 2025-26 വരെയാണ് പദ്ധതിയുടെ കാലാവധി.സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭകരെ സഹായിക്കുന്നതിന് […]
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന സ്പൈസ്ഡ് (സസ്റ്റൈനബിലിറ്റി ഇന്‍ സ്‌പൈസ് സെക്ടര്‍ ത്രൂ പ്രോഗ്രസീവ് ആന്റ് കൊളാബറേറ്റീവ് ഇന്‍ര്‍വെന്‍ഷന്‍സ് ഫോര്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് -SPICED) പദ്ധതിക്ക് കീഴില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധനവ്, ശുദ്ധവും സുരക്ഷിതവുമായ സുഗന്ധവ്യഞ്ജന ഉല്‍പ്പാദനം, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹനം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. 2025-26 വരെയാണ് പദ്ധതിയുടെ കാലാവധി.
സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭകരെ സഹായിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ഏലത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി കര്‍ഷക സംഘങ്ങള്‍, ഭക്ഷ്യോല്‍പാദക സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയിലെ ഏലം കര്‍ഷകര്‍ക്ക് സഹായം നല്‍കും. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളനുസരിച്ച് വിളവെടുപ്പിനു ശേഷമുള്ള സംസ്‌ക്കരണത്തിന് പ്രോത്സാഹനം നല്‍കും. കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനം, ആവര്‍ത്തന ക?ഷി, ജല സ്രോതസുകളുടെ നിര്‍മ്മാണം, ജലസേചന സംവിധാനങ്ങളുടെ നിര്‍മാണം തുടങ്ങിയവയ്ക്ക് പദ്ധതിയിലൂടെ ധനസഹായം നല്‍കും.
സ്‌പൈസസ് ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്ക് മൂല്യവര്‍ദ്ധനയ്ക്കും കയറ്റുമതി വികസനത്തിനുമുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പുറമെ ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ടാകും. ധനസഹായത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 20 മുതല്‍ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ക്ക് www.indianspices.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പദ്ധതിയുടെ സവിശേഷതകള്‍;
മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സഹായം നല്‍കും. സംരംഭങ്ങള്‍ക്ക് നൂതന സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും സഹായം നല്‍കുന്നു
സ്‌പൈസസ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഈ കേന്ദ്രങ്ങള്‍ വഴി പുതിയ ഉല്‍പന്നങ്ങളും ഉല്‍പാദന രീതികളും വികസിപ്പിക്കുന്നതിന് സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് അവസരം നല്‍കും.
കാര്‍ഷികോല്‍പ്പാദക കമ്പനികള്‍, കാര്‍ഷികോല്‍പ്പാദക സഹകരണ സംഘങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍, കയറ്റുമതി വ്യാപാരികള്‍, ചെറുകിട ഇടത്തരം സംരംഭകര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ പ്രത്യേക മുന്‍ഗണന.