- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാടിനു ദുരിതാശ്വാസമായി 10 ലക്ഷം രൂപ നല്കി ടെക്നോപാര്‍ക്ക് സ്ഥാപനമായ ഗൈഡ് ഹൗസ്
തിരുവനന്തപുരം, 23 ആഗസ്ത് 2024: വയനാട്ടില്‍ നാശം വിതച്ച ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി പ്രമുഖ മാനേജ്‌മെന്റ്, ടെക്‌നോളജി, റിസ്‌ക് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഗൈഡ്ഹൗസ് 10 ലക്ഷം രൂപ സംഭാവന ചെയ്തു. തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) സംരംഭമായ കാരുണ്യയിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡ് ഹൗസ് സംഭാവന നല്കിയത്. ഗൈഡ്ഹൗസ് പാര്‍ട്ണറും ഇന്ത്യ മേധാവിയുമായ മഹേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള ഗൈഡ്ഹൗസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ […]
തിരുവനന്തപുരം, 23 ആഗസ്ത് 2024: വയനാട്ടില്‍ നാശം വിതച്ച ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി പ്രമുഖ മാനേജ്‌മെന്റ്, ടെക്‌നോളജി, റിസ്‌ക് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഗൈഡ്ഹൗസ് 10 ലക്ഷം രൂപ സംഭാവന ചെയ്തു.
തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) സംരംഭമായ കാരുണ്യയിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡ് ഹൗസ് സംഭാവന നല്കിയത്.
ഗൈഡ്ഹൗസ് പാര്‍ട്ണറും ഇന്ത്യ മേധാവിയുമായ മഹേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള ഗൈഡ്ഹൗസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി തുക കൈമാറി. എച്ഛ് ആര്‍ ഡയറക്ടര്‍ സജി സഖറിയ, അഡ്മിനിസ്‌ട്രേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ റാണ, ഫിനാന്‍സ് സീനിയര്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.