മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ അന്യായമായി വര്‍ധിപ്പിച്ച പാര്‍ക്കിംഗ് ഫീസ് പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് ഒറ്റയടിക്ക് നാലിരട്ടിവരെയാണ് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇത് കരിപ്പൂര്‍ വിമാനത്താവളം ആശ്രയിക്കുന്ന പ്രവാസി കുടുംബങ്ങളെയും ടാക്‌സി ഓടിച്ചു ഉപജീവനം നടത്തുന്ന ഡ്രൈവര്‍മാരെയും വലിയതോതില്‍ ബാധിക്കും

മലബാര്‍ മേഖലയിലെ കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ വി സഫീര്‍ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണന്‍ കുനിയില്‍, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂര്‍, അഷ്‌റഫലി കട്ടുപ്പാറ, ഖാദര്‍ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയില്‍, ബിന്ദു പരമേശ്വരന്‍, ജാഫര്‍ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയന്‍, അഷറഫ് കെ കെ എന്നിവര്‍ സംസാരിച്ചു.