- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിൻ ഉത്പാദനം; അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്കായുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്; അസംസ്തൃക വസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തരണ വിതരണത്തിന് മുൻഗണന കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മറുപടി; വിശദീകരണം ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിൽ
വാഷിങ്ടൺ: കോവിഡ് പ്രതിരോധ വാക്സിൻ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കൾക്കായുള്ള ഇന്ത്യയുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അമേരിക്ക. മരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യങ്ങൾ തങ്ങൾ മനസ്സിലാക്കുന്നതായും ബൈഡൻ ഭരണകൂടം ഇന്ത്യയെ അറിയിച്ചു. കോവിഡ് വാക്സിൻ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിലാണ് വിശദീകരണം.
അമേരിക്കയുടെ പ്രതിരോധ ഉത്പാദന നിയമ (ഡിപിഎ) പ്രകാരം വാക്സിൻ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കാര്യത്തിൽ ആഭ്യന്തര ഉപയോഗത്തിന് പ്രഥമ പരിഗണന നൽകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വാക്സിൻ ഉത്പാദകർക്ക് ആവശ്യമുള്ള അസംസ്‌കൃതവസ്തുക്കൾ അമേരിക്കയിലെ വാക്സിൻ ഉത്പാദനത്തിനായി നൽകേണ്ടിവരുന്നു. അമേരിക്ക കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തര വിതരണത്തിന് മുൻഗണന നൽകുക മാത്രമാണ് ചെയ്യുന്നതെന്നും അമേരിക്ക വ്യക്തമാക്കുന്നു.
വാക്സിൻ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല അമേരിക്കൻ പ്രസിഡന്റ് ബൈഡനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കി അസംസ്‌കൃത വസ്തുക്കൾ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാൻ അവസരമൊരുക്കണമെന്നും ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ ഇന്ത്യൻ അംബാസിഡർ തരൺജിത് സിങ് സന്ധു വിഷയം ബൈഡൻ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ, ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇപ്പോൾ വിശദീകരണം ഉണ്ടായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ