- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ മത്സരം ഫോട്ടോ ഫിനിഷിലേക്ക്; എൻഡിഎയോട് ഇഞ്ചോടിഞ്ച് പോരാട്ടവുമായി മഹാസഖ്യം; ലീഡ് നിലയിൽ ബിജെപിയെ പിന്തള്ളി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷി; ആഘോഷങ്ങൾ താത്കാലികമായി നിർത്തി ബിജെപി ക്യാമ്പുകൾ; ഒരിടത്തും വിജയിക്കാനായില്ലെങ്കിലും നിതീഷിന്റെ ജെഡിയുവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി; നിതീഷിനെ ഫോണിൽ വിളിച്ച് അമിത് ഷാ
ന്യൂഡൽഹി: ബിഹാറിൽ ഈ മണിക്കൂറുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഒരുഘട്ടത്തിൽ, മത്സരത്തിൽ നിന്ന് പുറത്തായെന്ന് കരുതിയ ആർജെഡി നയിക്കുന്ന മഹാസഖ്യം തിരിച്ചുവന്നതോടെ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ. എന്നാൽ, എൻഡിഎയേക്കാൾ ഏതാനും സീറ്റുകൾ പിന്നിലാണ് മഹാസഖ്യം. എൻഡിഎ 119 സീറ്റുകളിലും, പ്രതിക്ഷമഹാസഖ്യം 116 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപി 72 സീറ്റുകളിലും , ജെഡിയു 41 സീറ്റിലും ലീഡ്‌ചെയ്യുന്നു. ആർജെഡി 78 സീറ്റുമായി ഇപ്പോൾ ഏറ്റവു വലിയ ഒറ്റകക്ഷി സ്ഥാനം തിരിച്ചുപിടിച്ചു. ആർജെഡി 78 സീറ്റിലും കോൺഗ്രസ് 20 സീറ്റിലും സിപിഐഎംഎൽ 11 സീറ്റിലും മുന്നിലാണ്.
നിതീഷ് കുമാറിനാണ് ഈ തിരഞ്ഞെടുപ്പ് ഏറ്റവും വലിയ ക്ഷീണമുണ്ടാക്കിയതെന്ന കാര്യത്തിൽ സംശയമില്ല. വോട്ടർമാരുടെ രോഷവും, ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി വോട്ട് ചോർത്തിയതും ജെഡിയുവിന് അടിയായി. എൽജെപിക്ക് ഒരിടത്തും വിജയിക്കാനായിട്ടില്ല. എന്നാൽ പലയിടത്തും നിതീഷിന്റെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ചിരാഗിനായി.ഇത് ബിജെപിക്ക് അനുകൂലമാകുകയും ചെയ്തു. 20 സീറ്റിൽ പൊരിഞ്ഞ മത്സരമാണ് നടക്കുന്നത്.
ചിരാഗിന്റെ എൽജെപിയുമായി മത്സരിക്കേണ്ടിവന്നില്ലായിരുന്നെങ്കിൽ നിതീഷിന് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമായിരുന്നു. അതാണ് ഇതുവരെയുള്ള ഫലങ്ങൾ സൂചിപ്പിക്കുന്നത്. ചിരാഗിലൂടെ നിതീഷിനെ ഒതുക്കുക എന്ന ലക്ഷ്യം ബിജെപി നേടിയതായി നിതീഷിന്റെ അടുത്ത അനുയായി ആയിരുന്ന പവൻ വർമ പറഞ്ഞു. 10 മാസം മുൻപ് പവൻ വർമയെ പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
33 മണ്ഡലങ്ങളിൽ 1000 വോട്ടുകളുടെ ലീഡ് മാത്രമാണ് മുന്നിലുള്ള സ്ഥാനാർത്ഥികൾക്കുള്ളത്. ഇതിൽ 16 ഇടത്ത് ഭൂരിപക്ഷം കേലവം 500 വോട്ടുകളുടേതും. ലീഡ് നിലയിൽ ബിജെപിയെ തള്ളി ആർജെഡി ഏറ്റവും വലിയ കക്ഷിയാകുകയും ചെയ്തു.ഇതോടെ ബിജെപി ക്യാമ്പുകളിലെ ആഘോഷം നിർത്തിവച്ചിരിക്കുയാണ്. തൂക്ക് സഭയുണ്ടായാൽ നിർണായക ശക്തിയായേക്കാവുന്ന ഇടത് പാർട്ടികളും മുന്നേറ്റം തുടരുകയാണ്. ഇടതുപാർട്ടികൾ 13 സീറ്റുകളിൽ മുന്നിലാണ്. അഞ്ചിടത്ത് ജയിക്കാനും കഴിഞ്ഞു.
നിതീഷിനെ ഫോണിൽ വിളിച്ച് അമിത് ഷാ
ബിഹാറിൽ എൻഡിഎ സഖ്യം നേരിയ മുന്നേറ്റം തുടരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അമിത് ഷാ നിതീഷുമായി ചർച്ച ചെയ്തു. എന്നാൽ ചർച്ചയുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന റൗണ്ടിൽ നടക്കുന്നത്. എൻഡിഎ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ തന്നെ നിതീഷ് കുമാറിന്റെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. തേജശ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) പാർട്ടിയെക്കാൾ പിന്നിലാണ്
വോട്ടെണ്ണൽ മന്ദഗതിയിൽ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ആകെയുള്ള 4.10 കോടി വോട്ടുകളിൽ ഒരുകോടി വോട്ടുകളാണ് ഇതുവരെ എണ്ണിയത്. വോട്ടെണ്ണൽ മന്ദഗതിയിൽ നടക്കുന്നതിനാൽ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരുകോടി വോട്ടുകൾ മാത്രമാണ് ഇതുവരെ എണ്ണാനായതെന്നും ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഒരുകോടി വോട്ടുകൾ എണ്ണാൻ അഞ്ചുമണിക്കൂറാണ് എടുത്തത്. ബാക്കി വോട്ടുകൾ കൂടി എണ്ണിത്തിട്ടപ്പെടുത്താൻ പുലർച്ചെവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നിഗമനം.
4.10കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സാധാരണഗതിയിൽ 25-26 റൗണ്ടുകൾ കൊണ്ട് എണ്ണിത്തീർക്കേണ്ട വോട്ട്, ഇത്തവണ 35 റൗണ്ട് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച് ആർ ശ്രീനിവാസ് വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വോട്ടെണ്ണുന്നതിനാലാണ് ഇത്രയും സമയം എടുക്കുന്നത്. 72,723 പോളിങ് സ്റ്റേഷനുകളാണ് നേരത്തെയുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇത് 1,06,515ആയി.
ഏറ്റവും ഒടുവിലെ ട്രെൻഡുകൾ പ്രകാരം എൻഡിഎ ആർജെഡി നയിക്കുന്ന മഹാസഖ്യത്തേക്കാൾ മുന്നിലാണ്. അന്തിമ ഫലം വന്നിട്ടില്ലെങ്കിലും ഒരുകാര്യം വ്യക്തം. ബിഹാറിൽ ഇതുവരെ ജൂനിയർ പാർട്ണറായിരുന്ന ബിജെപി ഇനി സീനിയർ പാർട്‌നറാവുകയാണ്. എൽജെപിയും ചെറുകക്ഷികളും അവരവരുടെ റോളുകൾ വഹിക്കും.
പല മണ്ഡലങ്ങളിലും ഇരു മുന്നണി സ്ഥാനാർത്ഥികളും തമ്മിൽ നേരിയ വോട്ടിന്റെ വ്യത്യാസമാണുള്ളത്. 35 സീറ്റുകളിൽ ആയിരത്തിൽ താഴെയാണ് ലീഡ് നില. ഏഴു മണ്ഡലങ്ങളിൽ 500 വോട്ടിൽ താഴെ വ്യത്യാസത്തിലാണ് പോരാട്ടം നടക്കുന്നത്. ഗ്രാമീണ മേഖലകളിൽ വോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ ഇത്തവണ 63% അധികം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്
മറുനാടന് ഡെസ്ക്