- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാല് കിട്ടാത്തിനെ തുടർന്ന് അന്വേഷിച്ചെത്തിയ റഷീദ; പാൽക്കുപ്പിക്ക് താഴെ വച്ച കടലാസ് തുണ്ട് കണ്ട് അതെടുത്തു; പിൻവശത്തെ വീട്ടുകാരിക്കാരിക്കായി എഴുതിയ കത്തിലുണ്ടായിരുന്നതു കൊടുക്കാനും കിട്ടാനുമുള്ള തുകയുടെ കണക്ക്; പെരുമ്പാവൂരിനെ ഞെട്ടിച്ച ആത്മഹത്യക്ക് പിന്നിൽ കടബാധ്യത തന്നെ; ബിജുവും കുടുംബവും നാടിന്റെ നൊമ്പരമാകുമ്പോൾ
പെരുമ്പാവൂർ: അടുപ്പം സൂക്ഷിച്ചിരുന്നത് വീടിന്റെ പിന്നാമ്പുറത്തെ റഷീദയുടെ കുടുബവുമായി മാത്രം. ആത്മഹത്യകുറിപ്പ് എഴുതിവച്ചിട്ടുള്ളത് ഇവരുടെ പേരിൽ. കൊടുക്കാനുള്ളതും കിട്ടാനുള്ളതുമായ മുഴുവൻ തുകയുടെയും കണക്കു വിവരങ്ങൾ രേഖപ്പെടുത്തി, കത്ത് കവറിലാക്കി സൂക്ഷിച്ചിരുന്നത് വീടിന്റെ മതിലിൽ പാൽകുപ്പിക്കടയിൽ.
ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46)വിന്റെയും കുടംബത്തിന്റെ അത്മഹത്യയിൽ അയൽവാസി റഷീദയും കുടംബവും കടുത്ത ദുഃഖത്തിലാണ്. ബിജുവിന്റെ ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39)യുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്നെന്നും കുടംബം ഇങ്ങിനെ ഒരു കടുംകൈ ചെയ്യുമെന്ന് വിശ്വസിച്ചിരുന്നില്ലന്നുമാണ് റഷീദയുടെ വെളിപ്പെടുത്തൽ.
മകൾ ആദിത്യ (15) യും മകൻ അർജുനു(13)മുള്ൾപ്പെടെ ജീവൻവെടിഞ്ഞ കു'ടുംബഗങ്ങളിൽ എല്ലാവരുമായി റഷീദയുടെ കുടംബം നല്ല അടുപ്പം സൂക്ഷിച്ചിരുന്നെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയാണ് വീടിനകത്ത് ഇരു കയറിലായി നാലംഗ കുടുബത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടിനടത്തിയിരുന്ന ബിജുവിന് 30 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുണ്ടായിരുന്നതായിട്ടാണ് ആത്മഹത്യകുറുപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ചിട്ടിവിളിച്ചിട്ട് പണം നൽകാതിരുന്നവരെ കുറിച്ചുള്ള പേരുവിവരങ്ങളും റഷീദയുടെ പേരിൽ എഴുതുവച്ച കത്തിലും ഒപ്പമുണ്ടായിരുന്ന ബുക്കിലുമായി രേഖപ്പെടുത്തിയിട്ടുള്ളതായിട്ടാണ് പൊലീസ് നൽകുന്ന വിവരം. മൂന്നു പശുക്കളാണ് നിലവിൽ കുടംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗം. പാൽ സമീപത്തെ വീടുകളിലും നൽകിയിരുന്നു. റഷീദയുടെ വീട്ടിലേയ്ക്ക് പാൽ നൽകിയിരുന്നതും ബിജുവിന്റെ വീട്ടിൽ നിന്നായിരുന്നു.
ഇന്ന് രാവിലെ പാൽ വീട്ടിലെത്തിക്കാത്തതിനെ തുടർന്ന് റഷീദ ബിജുവിന്റെ വീട്ടിലെത്തിയപ്പോൾ വീടിന് മുൻവശത്ത പാൽ നൽകുന്ന കുപ്പിയിരുന്നിരുന്നു. അടുത്തെത്തി നോക്കിയപ്പോഴാണ് ഇതിനടിയിൽ ഒരു കവർ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. കവറിലെ കത്ത് വായിച്ചപാടെ റഷീദ വീട്ടിലേയ്ക്ക് ഓടി. കുടംബാംഗങ്ങളെയും അയൽക്കാരെയും കൂട്ടി വന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിൽ മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകൾ ഒന്നുമില്ലന്നാണ് മനസ്സിലായിട്ടുള്ളതെന്നും കടബാദ്ധ്യതയാണ് കുടുംബം ആത്മഹത്യചെയ്യാൻ കാരണമെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ഹാളിലെ ഹുക്കിൽ പിതാവും മകനും കിടപ്പുമുറിയിലെ ഹുക്കിൽ അമ്മയും മകളുമാണ് ഒരു കയറിൽ ഇരുവശത്തുമായി തൂങ്ങിയ നിലിയിൽ കാണപ്പെട്ടത്.
വീടിന്റെ ചുമരിൽ മൂന്നിടത്ത് തന്റെ ബന്ധുക്കളെയാരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ട്. റഷീദയുടെ പേരിൽ എഴിതിയ കത്തിലും ബിജു ഈ ആവശ്യം ഉൾക്കൊള്ളിച്ചിരുന്നു. തങ്ങളുടെ മരണാവശ്യത്തിന് പോലും സ്വന്തക്കാരിൽ നിന്നും പണം വാങ്ങരുതെന്ന് ഇവർ കത്തിൽ സൂചിപ്പിട്ടുള്ളതായിട്ടാണ് അറിയുന്നത്.
മറുനാടന് മലയാളി ലേഖകന്.