ഇംഫാൽ: മണിപ്പൂർ ബിജെപി പ്രസിഡന്റ് എസ്. തികേന്ദ്ര സിങ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തികേന്ദ്ര സിങ്ങിന്റെ മരണത്തിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ അനുശോചനം രേഖപ്പെടുത്തി. 1994 ലാണ് തികേന്ദ്ര സിങ് ബിജെപിയിൽ ചേർന്നത്. ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 2006 മുതൽ 2009 വരെ സംസ്ഥാന ബിജെപിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.