- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക് ഫംഗസ് ഇഞ്ചക്ഷന് ഒരു ദിവസം 25,000 രൂപ വരെ വേണ്ടി വരുന്ന രോഗികൾ; അതീവ ഗരുതരാവസ്ഥയിലേക്ക് തള്ളിവിടുന്ന രോഗത്തിന്റെ ചികിൽസാ ചെലവും അതിഭീമം; മരുന്ന് ദൗർബല്യത്തിനൊപ്പം ഇൻജക്ഷന്റെ വിലയും വെല്ലുവിളി തന്നെ; ബ്ലാക് ഫംഗസും വെല്ലുവിളിയായി മാറുമ്പോൾ
തിരുവനന്തപുരം: ബ്ലാക് ഫംഗസ് രോഗം ഭീഷണിയാകുമ്പോൾ ചികിൽസാ ചെലവ് താങ്ങാനാവാതെ സാധാരണക്കാർ. ഒരു ദിവസം 25000 രൂപയ്ക്ക് ഇഞ്ചക്ഷൻ എടുക്കേണ്ട രോഗികൾ പോലും ഉണ്ട്. ഇതിൽ പലരും സാധാരണക്കാരാണ്. മരുന്നു ക്ഷാമത്തിനൊപ്പം മരുന്നിന്റെ വിലയും പാവങ്ങളെ വലയ്ക്കുകയാണ്. സംസ്ഥാനത്ത് ഇതിനകം 52 പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചതെന്നു മുഖ്യമന്ത്രി അറിയിച്ചു.
രോഗം കുറഞ്ഞ നിരക്കിലായിട്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതിനു ന്യായീകരണമില്ല. ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നുകൾ വാങ്ങിനൽകാൻ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, പല മരുന്നുകളും അവർക്ക് അവിടെ ലഭ്യമല്ല. എവിടെ നിന്നു ലഭ്യമാകുമെന്ന വിവരം അവരെ അറിയിക്കാൻ കെഎംഎസ്സിഎലിനെയും നോർക്കയെയും ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെയാണ് കിട്ടുന്ന മരുന്നിന്റെ വിലയും പ്രതിസന്ധിയാകുന്നത്.
അതേ സമയം, ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള 'ആംഫോടെറിസിൻ ബി' മരുന്നിന്റെ ഇറക്കുമതി തീരുവ ഡൽഹി ഹൈക്കോടതി വ്യവസ്ഥകളോടെ ഒഴിവാക്കി. ബ്ലാക് ഫംഗസ് ബാധക്കുള്ള ഇൻജക്ഷനുകൾ ഇന്ത്യ ഉത്പാദിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെനറ്റിക് ലൈഫ് സയൻസസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇൻജക്ഷനായ ആംഫോടെറിസിൻ ബി ഉത്പദിപ്പിക്കാൻ തുടങ്ങിയത്.
കോവിഡാനന്തര രോഗമായി ഇന്ത്യയിൽ കണ്ടുവരുന്ന മ്യൂക്കർ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകൾ ലഭിക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയിൽ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു. ഇൻജക്ഷൻ ഒരു ഡോസിന് 1200 രൂപ വില വരും. പലർക്കും ഒരു ദിവസം പത്ത് ഡോസോളം എടുക്കേണ്ട കേസുകളുമുണ്ട്. ഇവരാണ് വലിയ പ്രതിസന്ധി നേരിടുന്നത്.
യുദ്ധകാലാടിസ്ഥാനത്തിൽ ബ്ലാക് ഫംഗസിനുള്ള മരുന്ന് ലോകത്തിന്റെ എവിടെ നിന്നായാലും ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസും ഇതിനോടകം നിർദ്ദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ സഹായത്തോടെ മരുന്നുകൾ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ്യൂക്കർ മൈക്കോസിസ് എന്ന ഫംഗസ് ബാധ കോവിഡ് 19 രോഗികളിലും അനിയന്ത്രിതമായ അളവിൽ പ്രമേഹം ഉള്ളവരിലും ദീർഘകാലം ഐ.സി.യുവിൽ കഴിഞ്ഞവരിലുമാണ് സാധാരണയായി കണ്ടുവരുന്നത്.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് ബാധിതർ ഇന്ത്യയിലാണ്. പെട്ടെന്നുണ്ടായ രോഗ ബാധയിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് ഐസിഎംആറോ, എൻസിഡിസിയോ പഠനം നടത്തി കണ്ടെത്തണമെന്ന് ആവശ്യം ശക്തമാണ്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ രോഗ പ്രതിരോധത്തിനായി പലരും സിങ്ക് ഗുളികകൾ ഉൾപ്പടെ പലതരം മരുന്നുകൾ കഴിച്ചിരുന്നു. സ്റ്റിറോയിഡിനും പ്രമാഹത്തിനും പുറമെ ഈ സാധ്യതയും ഫംഗസ് ബാധയ്ക്ക് കാരണമായി വിലയിരുത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ