- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ചു; രണ്ട് പേരെ രക്ഷിച്ചെന്ന് കോസ്റ്റ് ഗാർഡ്; അപകടത്തിൽ പെട്ടത് 14 പേരുണ്ടായിരുന്ന റബ്ബ എന്ന ബോട്ട്; മംഗലാപുരത്ത് ദുരന്തത്തിൽ പെട്ടത് ബേപ്പൂരുകാൻ ജാഫറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട്; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറും
മംഗലാപുരം: മംഗലാപുരത്ത് പുറംകടലിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു എന്നാണ് അനൗദ്യോഗിക വിവരം. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന ഒൻപത് തൊഴിലാളികളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നതായാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച കോഴിക്കോട് ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. ബോട്ടിൽ മലയാളികൾ ആരും ഉണ്ടായിരുന്നില്ല. ഏഴ് തമിഴ്‌നാട്ടുകാരും ഏഴ് ബംഗാളികളും ആണ് ബോട്ടിലുണ്ടായിരുന്നത്.
ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിൽ ആകെ 14 തൊഴിലാളികളാണുണ്ടായിരുന്നത്. കാണാതായ തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ളവർ കടലിൽ തിരച്ചിൽ തുടരുകയാണ്. ബോട്ടിനെ ഇടിച്ച കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
പരിക്കേറ്റവരെ മംഗലാപുരത്തേക്കാണ് കൊണ്ടു വരുന്നത്. 11ന് മീൻപിടിത്തത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മംഗലാപുരത്ത് നിന്ന് 43 നോട്ടിക്കൽ മൈൽ അകലെയാണ് അപകമുണ്ടായത്.
ന്യൂസ് ഡെസ്ക്