തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരെ യുവതി നടത്തിയ ഒളിക്യാമറ ഓപ്പറേഷൻ വാർത്ത പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് ജൂവലറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ വാർത്തയും മറുനാടൻ പുറത്തുവിട്ടിരുന്നു. 19 കാരിയായ ജീവനക്കാരിയെ റൂമിൽ വിളിച്ചു വരുത്തി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നും ഗർഭിണിയായപ്പോൾ ഗുളികകൾ നൽകി അലസിപ്പിക്കുകയും കോഴിക്കോട്ടെ മാദ്ധ്യമപ്രവർത്തകരുടെ ഇടപെടലോടെ കേസ് ഒതുക്കി തീർക്കുകയായിരുന്നു എന്നുമായിരുന്നു വാർത്ത. ഈ വിഷയത്തെ കുറിച്ച് അന്വേഷി പ്രസിഡന്റ് കെ അജിതയ്ക്ക് പെൺകുട്ടി സംഭവം ഉണ്ടായ സമയത്ത് നൽകിയ പരാതിയുടെ കോപ്പി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഈ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ക്രൂര കൃത്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോട്ടെ ജൂവലറിയിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിക്ക് സ്ഥാനക്കയറ്റം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് എംഡി പീഡിപ്പിച്ചത്. സ്വന്തം ക്വാട്ടേഴ്‌സിലേക്ക് വിലിച്ചുവരുത്തിയ ശേഷം ഓഫിസിലിരിക്കാം എന്ന് പറഞ്ഞ് റൂമിലേയ്ക്ക് വിളിച്ചു വരുത്തിയാണ് തന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയതെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ആദ്യ തവണ ഭീഷണിയിലൂടെ കീഴ്‌പ്പെടുത്തിയ പെൺകുട്ടിയെ പിന്നീട് ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി ആവർത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇങ്ങനെ ബോബി രണ്ട് തവണ ബലാത്സംഗം ചെയ്‌തെന്നും പെൺകുട്ടി അന്വേഷിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ബോബി ചെമ്മണ്ണൂരിൽ നിന്നും പീഡനമേൽക്കേണ്ടി വന്ന പെൺകുട്ടി ഒന്നരമാസം ഗർഭിണിയാകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ബോബിയോട് പറഞ്ഞപ്പോൾ ഗർഭം അലസിപ്പിക്കാനാണ് പറഞ്ഞത്. ഇതിനായി പെൺകുട്ടിക്കി രണ്ട് പാക്കറ്റ് ഗുളികകൾ നൽകി. എന്നാൽ, ആദ്യം ഗുളിക കഴിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ജോലി ഞാൻ ശരിയാക്കുമെന്നും പറഞ്ഞാണ് ബോബി തന്റെ ഭീഷണിപ്പെടുത്തിയതെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. തന്റെ കയ്യിൽ ലൈസൻസുള്ള തോക്കുണ്ടെന്ന് പറഞ്ഞായിരുന്നു ബോബിയുടെ ഭീഷണി. ഇതോടെ പെൺകുട്ടിക്ക് ഭീഷണിക്ക് വഴങ്ങേണ്ടി വരികയായിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമായി തന്നെ അന്വേഷിക്ക് പെൺകുട്ടി നൽകിയ പരാതിയിൽ വ്യക്തമക്കുന്നുണ്ട്.

2006ലായിരുന്നു ബോബി ഈ പെൺകുട്ടിയെ പീഡിപ്പിച്ചത്. അന്വേഷിക്ക് പരാതി നൽകിയത് കൂടാതെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയുണ്ടായി. എന്നാൽ, പൊലീസിന് നൽകിയ പരാതിയിൽ നിന്നും ബോബിയെ രക്ഷിക്കാൻ അന്ന് രംഗത്തിറങ്ങിയത് മാദ്ധ്യമപ്രവർവർത്തകരായിരുന്നു. വാർത്ത മുക്കാൻ വേണ്ടി മാദ്ധ്യമ സ്ഥാപനങ്ങളിൽ ആവശ്യത്തിന് പരസ്യം നൽകുകയും ചെയ്തു. ഇതോടെ മാദ്ധ്യമങ്ങളിലൊന്നും വാർത്ത വന്നിരുന്നില്ല.

പൊലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കേ തന്നെ ഇത് വാർത്തായാക്കാതെ മാദ്ധ്യമപ്രവർത്തകർ ഒളിച്ചുകളിച്ചു. താരമമ്യേന സർക്കുലേഷൻ കുറഞ്ഞ ചില പത്രങ്ങളിൽ മാത്രമാണ് ഈ വാർത്ത ഒറ്റക്കോളത്തിൽ വന്നത്. ഇതോടെ അപകടം മണത്ത ബോബി മാദ്ധ്യമ സ്ഥാപനങ്ങളിലെ ബിസിനസ് എക്സിക്യൂട്ടീവുകൾക്കൊപ്പം മാദ്ധ്യമ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരാവുകയായിരുന്നു. ചെറുകിട പത്രങ്ങൾക്ക് പോലും വലിയ തോതിൽ പണം വാരിവിതറിയാണ് അന്ന് ബോബി ഈ കേസൊതുക്കിയത്. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ വേണ്ടി മാദ്ധ്യമപ്രവർത്തകർ അടക്കം സഹായം ചെയ്തുകൊടുത്തു. സാമ്പത്തികായി പിന്നിലൂള്ള കുടുംബത്തിലെ അംഗമായ പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തിയും കാശു കൊടുത്തുമാണ് ഈ കേസൊതുക്കിയത്. ഇവർ പരാതി പിൻവലിച്ചതോടെ കേസ് വിസ്മൃതിയിലാവുകയും ചെയതു.

മാദ്ധ്യമപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന അബോർഷൻ സ്പെഷ്യലിസ്റ്റായ കോഴിക്കോട്ടെ ഒരു ലേഡി ഡോക്ടർ വഴിയാണ് കാര്യങ്ങളെല്ലാം അന്ന് ഒത്തുതീർത്തത്. ഇക്കാര്യം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ അന്വേഷിക്ക് നൽകിയ പരാതിയുടെ വിവരങ്ങളും പുറത്തുവന്നത്. എന്നാൽ, പിന്നീട് ഭീഷണിക്ക് വഴങ്ങി പെൺകുട്ടി തന്നെ പരാതിയിൽ നിന്നും പിന്നോട്ടു പോകുകയായിരുന്നു.

സമാനമായ പീഡന ആരോപണങ്ങൾ ബോബിക്കെതിരെ സംഭവത്തിന് മുമ്പും പിന്നീടും ഉയർന്നിരുന്നു. എന്നാൽ, അതെല്ലാം പണത്തിന്റെ ഹുങ്കിൽ മൂടിവെക്കപ്പെടുകയാണ് ഉണ്ടായത്. ചെമ്മണ്ണുർ ജൂവലറിയിലെ കളക്ഷൻ ഏജന്റായി വന്ന ഒരു വീട്ടമ്മ ഉന്നയിച്ച ആരോപണം ഒതുക്കിയത് മകന് ഉന്നത ജോലി നൽകിയാണ്.