- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടിയിൽ വയോധികനെ സംഘം ചേർന്ന് കൊലപ്പെടുത്തി; കൊലപാതകം വെട്ടിയും ചവുട്ടിയും; ദേവസിയുടെ ജീവനെടുത്തത് അതിർത്തി തർക്കം
അതിരപ്പിള്ളി: അതിർത്തി തർക്കത്തെ തുടർന്ന് മുനിപ്പാറയിൽ വയോധികനെ കൊലപ്പെടുത്തി. സംഘം ചേർന്ന് വെട്ടിയും ചവിട്ടിയുമായിരുന്നു കൊലപാതകം. കളത്തിൽ ദേവസി (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
നേരത്തെ വഴി സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തിൽ ദേവസിയുടെ പേരിൽ കേസുണ്ട്. ശനിയാഴ്ച രാവിലെയും വഴിയുടെ പേരിൽ വഴക്കുണ്ടായി. മൂന്ന് പേർ ദേവസിയെ മർദ്ദിക്കുകയായിരുന്നു. കാലിന് താഴെയാണ് വെട്ടേറ്റത്.
എതിരാളികൾ വയറ്റിൽ ചവിട്ടിയതാണ് മരണകാരണമെന്നറിയുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story