- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എനിക്കു പറ്റിയ അബദ്ധം ആർക്കും പറ്റരുതേ; വേഗം വാക്സിനെടുക്കൂ; വാക്സിൻ വിരുദ്ധ പോരാളി മരണക്കിടയിൽ വച്ച് ലോകത്തോട് പറഞ്ഞത്
ലണ്ടൻ: അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന ചൊല്ല സർവ്വജ്ഞാനികളായ വാട്സ്അപ് യൂണിവേഴ്സിറ്റി പ്രൊഫസർമാർക്കും ബാധകമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ബ്രിയാൻ ലിഞ്ച് എന്ന 46 കാരന്റെ ജീവിതകഥ. വർഷങ്ങളുടെ പഠനത്തിനും അദ്ധ്വാനത്തിനു ശേഷമാണ്ൂരാൾക്ക് ശാസ്ത്രത്തിൽ അവഗാഹം നേടാൻ കഴിയുക. അത്തരത്തിൽ വിവിധ ശാസ്ത്ര ശാഖകളിൽ പ്രാവീണ്യം നേടിയവർ മാസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമാണ് ഇന്ന് ലോകത്ത് കോവിഡിനെ ചെറുക്കാൻ ഇറങ്ങിയിട്ടുള്ള വാക്സിനുകൾ.
സമൂഹമാധ്യമങ്ങളിൽ സർവ്വജ്ഞാനി ചമഞ്ഞെത്തുന്ന മുറിവൈദ്യന്മാർക്ക് പക്ഷെ ഇത്രയധികം കഷ്ടപ്പാടുകളൊന്നും അനുഭവിക്കേണ്ടതില്ല. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന അജ്ഞാനികളുടെ സാർവ്വലൗകിക മുദ്രാവാക്യമാണ്വരുടെയും ആപ്തവാക്യം. ബിൽഗേറ്റ്സ് മുതൽ ഇല്ല്യൂമിനാറ്റിയെ വരെ പഴിച്ചാൺ'വാക്സിൻ വിരുദ്ധർ അവരുടെ ആശയങ്ങൾക്ക് പ്രചാരണം കൊടുക്കാൻ ശ്രമിക്കുന്നത്. അതിനു മുൻ നിരയിൽ നിന്ന വ്യക്തികളിലൊരാളായിരുന്നുബ്രിയാൻ ലിഞ്ചും.
വാക്സിൻ നൽകുന്നതിനു മുൻപ് അത് സംബന്ധിച്ച ദീർഘകാലയളവിലുള്ള ശാസ്ത്രീയ വിവരങ്ങൾ പുറത്തുവിടണം എന്നായിരുന്നു ബ്രിയാൻ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ, തന്നെയും ഒരുനാൾ കൊറോണ പിടികൂടുമെന്ന് അയാൾ കരുതിയില്ല. പല വാക്സിൻ വിരുദ്ധരുടെയും അഭിപ്രായത്തിൽ കേവലം ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണല്ലോ കൊറോണയും. ജൂലായ് 7 നായിരുന്നു കോവിഡ് മൂർച്ഛിച്ച് ബ്രിയാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആഴ്‌ച്ചകളോളം ഇന്റൻസീവ് കെയറിൽ കിടക്കേണ്ടി വന്നപ്പോൾ കോവിഡ് നൽകുന്ന വേദന പരമാവധി അനുഭവിച്ചു. ആരോഗ്യ സ്ഥിതി മോശമായവർക്കും പ്രായം അധികമുള്ളവർക്കും മാത്രമാണ്കോവിഡ് വരിക എന്നായിരുന്നു തന്റെ ധാരണയെന്ന് ആശുപ്ത്രി കിടക്കയിൽ വെച്ച് അദ്ദേഹം സമ്മതിച്ചു. മാത്രമല്ല, വാക്സിനെതിരെയുള്ള തന്റെ വാദങ്ങൾ എല്ലാം തന്നെയും അർത്ഥശൂന്യങ്ങൾ ആയിരുന്നു എന്ന് സമ്മതിച്ച അയാൾ, രോഗം മാറി പുറത്തിറങ്ങിയാൽ വാക്സിൻ സ്വീകരിക്കുമെന്നും അയാൾ ഉറപ്പു പറഞ്ഞു.
ലങ്കാഷയറിലെ ബ്ലാക്ക്‌ബേൺ സ്വദേശിയായ ബ്രിയാൻ ലിഞ്ചിന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് മരുന്നുകൾ നൽകി അബോധാവസ്ഥയിൽ ആക്കേണ്ടതായി വന്നു. പിന്നീട് ആ അബോധാവസ്ഥയിൽ നിന്നും ഉണരാതെ തന്റെ ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ബ്രിയാൻ ഈ ലോകം വിട്ട് യാത്രയാവുകയും ചെയ്തു. വാക്സിൻ വിരുദ്ധത കൊട്ടിഘോഷിച്ച് വാക്സിൻ എടുക്കാതെ നടന്നവരുടെ മരണത്തിൽ ഏറ്റവും ഒടുവിലത്തെ ആളാണ് ബ്രിയാൻ ലിഞ്ച്.