- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലപ്പടക്കത്തിന് തിരി കൊളുത്തിയ പോലെ കോൺക്രീറ്റ് പൊട്ടുന്ന ശബ്ദം; ചവിട്ടു പടിയിൽ നിന്ന കുട്ടികൾ ഓടിമാറിയതിന് പിന്നാലെ റോഡിന്റെ സംരക്ഷണ ഭിത്തി നിലം പതിച്ചു; തെറിച്ചു വന്ന കോൺക്രീറ്റ് കഷണത്തിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം കുളനടയിൽ
പത്തനംതിട്ട: നിർമ്മാണത്തിലിരുന്ന റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണത് വീട്ടുമുറ്റത്തേക്ക്. ശബ്ദം കേട്ട് ഓടിമാറിയ കൂട്ടികൾ നിന്ന സ്ഥലത്തേക്ക് തെറിച്ചു വീണത് കൂറ്റൻ കോൺക്രീറ്റ് കഷണം. ഭാഗ്യം കൊണ്ട് കുട്ടികൾ രക്ഷപ്പെട്ടു.
ഇലവുംതിട്ട-രാമൻചിറ-പനങ്ങാട്-പാണിയിൽ റോഡിന്റെ കുരിശടി പടിക്ക് സമീപമുള്ള 15 അടി പൊക്കമുള്ള 25 മീറ്ററോളം വരുന്ന ഡി.ആർ.കെട്ടും കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുമാണ് തകർന്നത്. ബുധനാഴ്ച രാവിലെ 10.30 നാണ് വലിയ ശബ്ദത്തോടെ റോഡിന്റെ സംരക്ഷ ഭിത്തി നെല്ലിക്കാല ജിജി വില്ലയിൽ എൻ.പി.ജോർജിന്റെ വീടിനുമുകളിലും മുറ്റത്തുമായി തകർന്നു വീണത്.
ഈ സമയം വീടിന്റെ മുൻവശത്തെ ചവിട്ടുപടിക്ക് അടുത്ത് നിന്ന രണ്ടു കുട്ടികൾ കോൺക്രീറ്റ് പൊട്ടുന്ന ശബ്ദം കേട്ട് തെക്ക് വശത്തേക്ക് ഓടിമാറിയതിനാൽ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടികൾ നിന്ന സ്ഥലത്താണ് ഉദേശം 7 അടി നീളവും 4 അടി വീതിയുമുള്ള ഒരു കോൺക്രിറ്റ് കഷണം വന്നു പതിച്ചത്.
വീടിന്റെ മുകളിലും മുറ്റത്തും പതിച്ച കോൺക്രീറ്റ് കഷണങ്ങളിൽ ഇരുമ്പ് കമ്പികളുടെ കനവും എണ്ണവും കുറവാണെന്നാണ് നാട്ടുകാരുടെ പരാതി.കെ.എസ്.ടി.പി ഏറ്റെടുത്ത് നടത്തിവരുന്ന റോഡിന്റെ പണി അശാസ്ത്രീയത നിറഞ്ഞതാണെന്നാണ് നാട്ടുകാരുടെ പരാതി.രാവിലെ സ്ഥലത്ത് എത്തിയ അധികൃതർക്ക് മുൻപിൽ സ്ഥലത്ത് തടിച്ചുകൂടിയ ജനം പ്രതിഷേധിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്