തിരുവനന്തപുരം: ഓരോ പ്രതിസന്ധിയും സർക്കാർ അവസരമാക്കിയെന്ന് പറഞ്ഞ ധനമന്ത്രി പിണറായി സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡിനെ നേരിടാൻ കേരളം സ്വീകരിച്ച നടപടികൾ ശ്രദ്ധിക്കപ്പെട്ടുവെന്നും ധനമന്ത്രി ബ്ജറ്റ് അവതരണത്തിൽ അവകാശപ്പെട്ടു. കോവിഡാനന്തര കേരളത്തെ നേരിടാൻ കൂടുതൽ പദ്ധതികൾ വിദ്യാഭ്യാസ അധിഷ്ഠിതമായി പ്രഖ്യാപിക്കുകയാണ് ധനമന്ത്രി.

പി.ജിയുടേയും പി.കെ.വിയുേടയും സ്മാരകമായി ആലുവ യു.സി കോളേജിൽ ലൈബ്രറി, തൃശൂർ മെഡിക്കൽ കോളേജിനെ ക്യാമ്പസ് മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തും, ശ്രീനാരായണാ ഓപ്പൺ യൂണിവേഴ്സിറ്റ്ക്കും സാങ്കേതിക സർവകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. ഉന്നതവിദ്യാഭ്യാസ രംഗത്ത് പത്ത് ശതമാനം സീറ്റ് വർദ്ധന, സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് രണ്ടായിരം കോടി, അഫിലിയേറ്റഡ് കോളേജുകള്ൾക്ക് ആയിരം കോടി, സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ.

മികച്ച യുവ ശാസ്ത്രജ്ഞന്മാരെ ആകർഷിക്കാൻ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പും പ്രഖ്യാപിച്ചു. 30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങാൻ കിഫ്ബി വഴി 500 കോടി നൽകും സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും, സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്ബിയിലൂടെ രണ്ടായിരം കോടി നൽകും, പുതിയ കോഴ്‌സുകൾ അനുവദിക്കും ഇങ്ങനെ പോകുന്നു ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതികൾ നിർദ്ദേശിക്കുന്നുണ്ട് ധനമന്ത്രി. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് ഉണ്ടാക്കാൻ പദ്ധതി വരും. ബി പി എൽ വിഭാഗത്തിന് ലാപ് ടോപിന് 25 ശതമാനം സബ്‌സിഡി. സംവരണ വിഭാഗത്തിന് സൗജന്യവും. കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും, എല്ലാ സർവീസ് പ്രൊവൈഡർമാർക്കും അവസരം ഉണ്ടാക്കും, ഇന്റർനെറ്റ് സർവ്വീസ് ആരുടേയും കുത്തകയാകില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കമ്പനികൾക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 20 ലക്ഷം പേർക്ക് 5 വർഷത്തിൽ തൊഴിൽ, കെ ഡിസ്‌ക് പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ രംഗത്ത് തൊഴിൽ നൽകുന്നു, 50 ലക്ഷം അഭ്യസ്ത വിദ്യർക്ക് കെ ഡിസ്‌ക് വഴി പരിശീലനം നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമിൽ ലഭ്യമാക്കും, തൊഴിൽ അന്വേഷകർക്ക് കമ്പ്യൂട്ടർ അടക്കം നൽകാൻ വായ്പ, അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. വിജ്ഞാന സമ്പദ്ഘടന ഫണ്ടായി 200 കോടി മാറ്റി വച്ചിട്ടുണ്ട്.

വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടിയും സ്ത്രീകൾക്ക് പ്രത്യേക തൊഴിൽ പദ്ധതിയും നടപ്പാക്കും. അഭ്യസ്ത വിദ്യർക്ക് തൊഴിലിന് കർമ്മപദ്ധതിയുമുണ്ടാകും. സ്ത്രീ പ്രൊഫഷണലുകൾക്ക് ഹ്രസ്വപരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കും, വർക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകൾ ലഭ്യമാക്കും, 20ലക്ഷം പേർക്ക് അഞ്ച് വർഷംകൊണ്ട് ഡിജിറ്റൽ പ്ലാ്റ്റ്‌ഫോം വഴി ജോലി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും

സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും, കമ്പനികൾക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും-ഇങ്ങനെ പോകുന്നു പ്രഖ്യാപനം.