- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് വശത്താക്കി; വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ
പത്തനംതിട്ട: പ്രണയം നടിച്ച് വശത്താക്കുകയും പിന്നീട് വീട്ടിൽ അതിക്രമിച്ച് കയറി പതിനാറുകാരിയെ ബലാൽസംഗം ചെയ്യുകതും ചെയ്ത കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ.
ചിറ്റാർ മണക്കയം ചരുവിള പുളിമൂട്ടിൽ വീട്ടിൽ സിഎസ് റിന്റു(25)വിനെയാണ് ആറന്മുള പൊലീസ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജനുവരി മാസം ആദ്യ ആഴ്ചയിലാണ് പീഡനം നടന്നത്. പ്രണയം നടിച്ച് വശത്താക്കിയ പെൺകുട്ടിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കടന്നാണ് ഇയാൾ പീഡനം നടത്തിയത്.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് വെള്ളിയാഴ്ച രാത്രിയാണ് ചിറ്റാറിലെ വീട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്ഐമാരായ എസ് എസ് രാജീവ്, അനിരുദ്ധൻ, എസ്സിപിഒമാരായ
പ്രദീപ്, രാജൻ, സിപിഓമാരായ ഗിരീഷ്, വിഷ്ണു മുരളി, മുബാറക് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്