അടൂർ: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് കുടശ്ശനാട് കണ്ണങ്കരമുകൾ പടിഞ്ഞാറേ പാളവിളവീട്ടിൽ സുരേഷിന്റെ മകൻ രമേശ് (28 ) ആണ് അറസ്റ്റിലായത്.

അടൂർ-പത്തനാപുരം റൂട്ടിൽ സർവീസ് നടത്തുന്ന 'ഐശ്വര്യ' ്രൈപവറ്റ് ബസ്സിലെ ്രൈഡവറാണ് ഇയാൾ. ചൊവ്വ രാവിലെ 9.15 ന് അടൂർ കെഎസ്ആർ ടിസി ജങ്ഷനിലാണ് സംഭവം. ഓടുന്ന സമയത്തെ ചൊല്ലി രണ്ട് സ്വകാര്യ ബസ്സ് ജീവനക്കാർ തർക്കത്തിൽ ഏർപ്പെട്ടപ്പോൾ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് വിവരം ട്രാഫിക് മൊബൈലിനെ അറിയിച്ചു.

ഗ്രേഡ് എസ് ഐ അശോക് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ഒരു ബസ്സിലെ ്രൈഡവർ മദ്യപിച്ചതായി കണ്ടെത്തി. തൊട്ടുപിന്നാലെ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിന്റെ സമയമെടുത്ത് ഓടുന്നതായി ഐശ്വര്യ ബസിനെപ്പറ്റി പരാതിയുള്ളതായും, ഇതുസംബന്ധിച്ചു ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

ഇക്കാര്യം പറഞ്ഞ് തോട്ടുപിന്നാലെ വന്ന ബസിലെ ജീവനക്കാർ ഈ ബസിലെ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്തത് അറിഞ്ഞാണ് പൊലീസ് ഇടപെട്ടത്. മദ്യപിച്ച് ബസ് ഓടിച്ച രമേശിനെ കൈയോടെ പിടികൂടി മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് അടൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഇയാൾ ഈ ബസിലെ താൽക്കാലിക ഡ്രൈവറാണ്.