ന്യൂഡൽഹി: കേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) നടത്തുന്ന ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. കോടിക്കണക്കിന് യുവാക്കൾക്ക് ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി ഒരു അനുഗ്രഹമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിൽ പറഞ്ഞു. ഈ തീരുമാനം രാജ്യത്തെ ജോലി തേടുന്ന യുവാക്കൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

കോമൺ എലിജിബിലിറ്റി ടെസ്റ്റിലൂടെ ഇത് ഒന്നിലധികം ടെസ്റ്റുകൾ ഇല്ലാതാക്കുകയും വിലയേറിയ സമയവും വിഭവങ്ങളും ലാഭിക്കുകയും ചെയ്യും. ഇത് സുതാര്യതയ്ക്ക് വലിയ പ്രോത്സാഹനമാകുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. വിവിധ സർക്കാർ ഒഴിവുകളിലേക്ക് പ്രാഥമിക തിരഞ്ഞെടുപ്പിനായി കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) നടത്തുന്നതിന് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി (എൻ‌ആർ‌എ) രൂപീകരിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം ഒരു വിപ്ലവകരമായ പരിഷ്കരണമാണ്. ഇത് നിയമനത്തിന് എളുപ്പവും തിരഞ്ഞെടുപ്പ് എളുപ്പവും അതുവഴി അഭിലാഷ സ്ഥാനാർത്ഥികൾക്ക് ജീവിതസൗകര്യവും നൽകും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

"കൂടാതെ, പൊതു ഏജൻസികൾക്കും സ്വകാര്യ മേഖലയിലുള്ള മറ്റ് ഏജൻസികൾ എന്നിവക്കും‌ അവർ‌ തിരഞ്ഞെടുക്കുകയാണെങ്കിൽ‌ ഈ സംവിധാനം ഉപയോ​ഗിക്കാനാകും. ദീർഘകാലാടിസ്ഥാനത്തിൽ, സിഇടി സ്കോർ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയിലെ മറ്റ് റിക്രൂട്ടിങ് ഏജൻസികളുമായി പങ്കിടാം. റിക്രൂട്ട്‌മെന്റിനായി ചിലവഴിക്കുന്ന സമയവും ചെലവും ലാഭിക്കാൻ ഇത് അത്തരം സംഘടനകളെ സഹായിക്കുമെന്ന് കേന്ദ്ര മന്ത്രിസഭ പ്രസ്താവനയിൽ പറഞ്ഞു.

പൊതു യോ​ഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാകും ഇനിമുതൽ രാജ്യത്തെ കേന്ദ്ര സർക്കാർ, പൊതുമേഖല ബാങ്ക് എന്നിവിടങ്ങളിലെ ജോലികൾക്ക് ലഭിക്കുക. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. രാജ്യമാകെ ഒറ്റ പരീക്ഷ നടത്താൻ നാഷനൽ റിക്രൂട്ട്മെൻറ് ഏജൻസി രൂപീകരിക്കാനും യോ​ഗത്തിൽ തീരുമാനമായി.

ജോലിക്കായി നിരന്തര പരീക്ഷകൾ, ഉദ്യോഗാർഥികളും സർക്കാരും നേരിടുന്ന പ്രതിസന്ധികൾ, സമയ നഷ്ടം, പണച്ചെലവ് തുടങ്ങിയവ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പൊതു യോഗ്യതാപരീക്ഷ ഏർപ്പെടുത്തുന്നത്. ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനത്തിനാകും ഒറ്റ പരീക്ഷ.
സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ, റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനൽ സിലക്‌ഷൻ എന്നിവ ചേർന്നാകും പുതിയ പരീക്ഷ നടത്തിപ്പ് സംവിധാനം. 12 ഭാഷകളിലാണ് പരീക്ഷ നടത്തുക. ഓൺലൈനായിരിക്കും. ജില്ലയിൽ ചുരുങ്ങിയത് ഒരു കേന്ദ്രമുണ്ടാകും. ഒറ്റത്തവണ രജിസ്റ്റ്രേഷനാണ്.

റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വർഷം. റാങ്ക് മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. പ്രാഥമിക പരീക്ഷയ്ക്കുശേഷം തൊഴിൽമേഖലയ്ക്ക് അനുസരിച്ച് വിദഗ്ധ പരീക്ഷയുമുണ്ടാകും. പ്രതിവർഷം കേന്ദ്ര സർക്കാരിലെ ഒന്നേകാൽ ലക്ഷം തസ്തികകളിലേക്കു മൂന്ന് കോടിയോളം പേർ പരീക്ഷയെഴുതുന്നുണ്ട്.

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഈ ആശയം പങ്കുവച്ചിരുന്നു. ഏജൻസി ഒരു "സ്വതന്ത്ര, പ്രൊഫഷണൽ, സ്പെഷ്യലിസ്റ്റ് ഓർഗനൈസേഷനായിരിക്കും, കൂടാതെ തിരഞ്ഞെടുപ്പിനായി കോമൺ എലിജിബിലിറ്റി ടെസ്റ്റ് എന്നറിയപ്പെടുന്ന ഒരു പരീക്ഷ നടത്തും. സർക്കാർ ജോലികൾ, "കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പരാമർശിച്ചിരുന്നു. നാഷ്ണൽ റിക്രൂട്ട്മെൻറ് ഏജൻസിയായിരിക്കും പരീക്ഷ നടത്തുക. റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് വർഷം. ഉദ്യോഗാർഥികൾക്ക് രണ്ടു തവണ റാങ്ക് മെച്ചപ്പെടുത്താൻ അവസരം നൽകും. സംസ്ഥാന സർക്കാരുകൾക്കും ഈ റാങ്ക് പട്ടിക ഉപയോഗിച്ച് പ്രവേശനം നടത്താം.