- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മണിക്കൂറിന് മൂവായിരം രൂപ ഈടാക്കുന്ന കോൾ ഗേൾ; യുവതിയുടെ നഗ്ന ചിത്രങ്ങൾ സഹിതം വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത് ഭർത്താവ്: യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും
ചെന്നൈ: ഭാര്യയുടെ ചൂടൻ ചിത്രങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. സ്ത്രീധനം നൽകാത്തതിന്റെ പേരിലുള്ള വൈരാഗ്യത്തിനാണ് ഇയാൾ ഭാര്യയുടെ അശ്ലീല ചിത്രങ്ങൾ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്. കോൾ ഗേളാണെന്നും മണിക്കൂറിന് മൂവായിരം രൂപയാണ് റേറ്റെന്നും ഇയാൾ ചിത്രത്തിനൊപ്പം കുറിച്ചു.
ഓഗസ്റ്റിലാണ് യുവതിയെ പ്രതി വിവാഹം കഴിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. വിവാഹത്തിന്റെ മൂന്നാം ദിവസം മുതൽ അയാൾ അവളെ ആക്രമിക്കാൻ തുടങ്ങി. ബുധനാഴ്ച പീഡനത്തിനിരയായ യുവതി മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഒരു പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പ്രതികാരമായാണ് ഭർത്താവ് യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
കല്യാണം കഴിഞ്ഞയുടനെ യുവതി ഗർഭിണിയായെങ്കിലും ആവർത്തിച്ചുള്ള ആക്രമണം കാരണം ഗർഭം അലസുകയായിരുന്നു. പ്രതി കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും ശാരീരികവും മാനസികവുമായ ഉപദ്രവം പതിവാകുകയും ചെയ്തു. യുവതി ഉപദ്രവം സഹിക്കാൻ കഴിയാത്തപ്പോൾ ബെംഗളൂരുവിലെ മാതാപിതാക്കളുടെ വീട്ടിൽ പോയി. യുവതി പോയ ശേഷം 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പണവും മോഷ്ടിച്ചതായി ഭർത്താവ് ആരോപിച്ചു.
തിരുപ്പതിയിലെ സിജിസി കോളേജിൽ ജൂനിയർ അസിസ്റ്റൻറായി ജോലി ചെയ്യുന്നയാളാണ് യുവാവ്. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഇയാൾ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയത്. ഇതിനെതിരെ യുവതി കഴിഞ്ഞ ആഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീത് നൽകി വിട്ടയച്ചു.
ഇതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കോൾ ഗേൾ എന്ന പേരിൽ പ്രതി വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഇതേത്തുടർന്ന് യുവതി വീണ്ടും ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തന്റെ കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പ്രതി യുവതിയുടെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഒരു മണിക്കൂറിന് മൂവായിരം രൂപ ഈടാക്കുന്ന കോൾ ഗേൾ എന്നായിരുന്നു അടിക്കുറിപ്പ്. ഇതേ കുറിച്ച് അറിഞ്ഞതിന് പിന്നാലെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഒരു സ്ത്രീയ്ക്കും സഹിക്കാനാകാത്ത അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. കൂടാതെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.
മറുനാടന് ഡെസ്ക്