കാനഡയിലെ ആല്‍ബര്‍ട്ട ഗവണ്‍മെന്റിന്റെ 'യംഗ് ലീഡര്‍ അവാര്‍ഡ് 2024' കരസ്ഥമാക്കി മലയാളി യുവാവ്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ നിധിന്‍ സാം.കനേഡിയന്‍ ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സംഭാവനയ്ക്കാണ് ഈ പുരസ്‌കാരം. കൂടാതെആല്‍ബെര്‍ട്ട പ്രവിശ്യയിലും കാനഡയിലും സ്വാധീനം ചെലുത്തുകയും, മികച്ച അവസരങ്ങള്‍ നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയും ചെയ്തുവെന്നും വിലയിരുത്തി.

ആല്‍ബര്‍ട്ട ഇമിഗ്രന്റ് ഇംപാക്ട് അവാര്‍ഡുകളുടെ ഭാഗമായി ആല്‍ബര്‍ട്ട ഗവണ്‍മെന്റ്, 2024 ഒക്ടോബര്‍ 3-ന് കാല്‍ഗരിയില്‍ വെച്ച് അവാര്‍ഡ് ദാന ചടങ്ങ് നടത്തി. അവാര്‍ഡ് സമ്മാനിച്ചത് ആല്‍ബര്‍ട്ടയിലെ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും (മുഖ്യമന്ത്രി), കുടിയേറ്റ മന്ത്രി, മുഹമ്മദ് യാസീനും ആല്‍ബര്‍ട്ടയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സല്‍മ ലഖാനിയും ആണ്.

കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന നിധിന്‍ ഇപ്പോള്‍ പ്രോഗ്രാം മാനേജരായി ജോലി നോ്ക്കുന്നു,കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ നിന്ന് ഡോക്ടര്‍ ഓഫ് ഫാര്‍മസി ബിരുദധാരിയാണ് ഡോ നിധിന്‍.

Government of Alberta Website Link - https://www.alberta.ca/alberta-immigrant-impact-awards (Please check 2024 Section Under Young Leader Category)

Video Link - https://www.youtube.com/watch?v=7QGkAbfrb-4