- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ജഴ്സിയുമായി ടീം കനേഡിയന്‍ ലയണ്‍സ്; സ്‌പോര്‍ട്‌സ് ക്ലബിന്റെ 2025 സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു
മിസ്സിസ്സാഗ : കാനഡയിലെ മുന്‍നിര സ്‌പോര്‍ട്‌സ് ക്ലബ് ആയ ടീം കനേഡിയന്‍ ലയണ്‍സിന്റെ 2025 ലേക്കുള്ള പുതിയ ജേഴ്സി ടോമി കോക്കാട്ട് പ്രകാശനം ചെയ്തു. ടീം പ്രസിഡണ്ട് നിക്‌സണ്‍ മാന്യൂവെല്‍, സെക്രട്ടറി ദീപ ടോമി, ട്രഷറര്‍ ജോസ് തോമസ് എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
https://marunadanmalayalee.com/canada/association-canada/tcl-799431
പ്രസിഡണ്ട് നിക്‌സണ്‍ മന്യൂവേലിന്റെ അധ്യക്ഷതയില്‍ കൂടിയ പരിപാടിയില്‍ സെക്രട്ടറി ദീപ ടോമി സ്വാഗതവും ഇവന്റ് കോര്‍ഡിനേറ്റര്‍ തെരേസ തോംസണ്‍ നന്ദിയും പറഞ്ഞു.ടീമിനാവശ്യമായ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഏതവസരത്തിലും ഒരുക്കിനല്‍കാന്‍ സന്നദ്ധമാണെന്നും ടീമിന്റെ മുന്നോട്ടുള്ള മത്സരങ്ങളില്‍ വിജയാശംസകള്‍ നേരുന്നതായും ടോമി കോക്കാട്ട് അറിയിച്ചു.
സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ വിനു ദേവസ്യ, ബിനു ജോസഫ്, ജോയിന്റ് സെക്രട്ടറി ബിബിന്‍ ജോസ് മീഡിയ കോര്‍ഡിനേറ്റര്‍ ബിജു തോമസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ പി ആര്‍ ഓ നിഖില്‍ വര്‍ഗീസ് , ഓക്സിലറി മെംബേര്‍സ് ആയ ജിസ് കുര്യന്‍ , ഡേവിസ് കെ ഓ, റൈജു, റോമല്‍ ബെല്ലാര്‍മൈന്‍, യൂത്ത് കോര്‍ഡിനേറ്റേഴ്സ് ആയ ബിയ സെബാസ്റ്റ്യന്‍ ക്രിസ്റ്റഫര്‍ ജോസ് തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
വടംവലി, വോളിബോള്‍ ടീമുകളില്‍ ചേരാന്‍ ടീം കനേഡിയന്‍ ലയണ്‍സ് സ്‌പോര്‍ട്‌സ് ക്ലബ് കായിക പ്രേമികളെ സ്വാഗതം ചെയ്യുന്നു.2019 ല്‍ നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആയി രജിസ്റ്റര്‍ ചെയ്ത ടീം കനേഡിയന്‍ ലയന്‍സില്‍ നിലവില്‍ 150 രജിസ്‌റെര്‍ഡ് ഫാമിലികളും 300 ല്‍ അധികം ആക്റ്റീവ് മെമ്പേഴ്‌സും ഉണ്ട്. കാനഡയിലെ ഒന്റാരിയയില്‍ പ്രവര്‍ത്തിക്കുന്ന ടീം കനേഡിയന്‍ ലയണ്‍സ് മലയാളി കമ്മ്യൂണിറ്റിയുടെ കായികവും കലാ സാംസ്‌കാരിക ഉന്നതിയും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
വടംവലി, ബാഡ്മിന്റണ്‍, വോളിബോള്‍, സോക്കര്‍, വള്ളംകളി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനിങ്ങളില്‍ നിലവില്‍ പുരുഷ വനിതാ ടീമുകള്‍ ഉണ്ട്. നോര്‍ത്ത് അമേരിക്കയിലുടനീളമുള്ള പല പ്രമുഖ മത്സരങ്ങളിലും ടീമുകള്‍ പങ്കെടുത്തു വരുന്നു.
താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍
വടംവലി
വിനു ദേവസ്യ : 647 896 4207
റോമല്‍ ബെല്ലര്‍മൈന്‍ : 437 988 7136
ബിനു ജോസഫ് : 416 543 3468
വോളീബോള്‍
ഷെറിന്‍ ജോസഫ് : 437 221 2176
നിക്‌സണ്‍ മാനുവല്‍ : 647 210 8363
ഇ മെയില്‍ - teamcanadianlions@gmail.com
വെബ്‌സൈറ്റ് - https://www.teamcanadianlions.ca/