- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നൂറടി താഴ്ചയിലേക്ക് കാർ മറിഞ്ഞു; ഒരു കുടുംബത്തിലെ അഞ്ചുപേർ അടക്കം ആറുപേർ മരിച്ചു; അപകടത്തിൽ പെട്ടത് മഹരാഷ്ട്ര സ്വദേശികൾ
ഗാങ്ടോക്ക്: സിക്കിമിൽ കാർ മലയിടിക്കിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേരും ഡ്രൈവറുമാണ് മരിച്ചത്.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാച്ചുങ്ങിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള കെദുങ്ഭിറിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. സിക്കിമിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് കുടുംബം. ഗാങ്ടോക്കിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ലാച്ചുങ്ങിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
റോഡിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ മലയിടുക്കിലേക്ക് മറിയുകയായിരുന്നു. നൂറുകണക്കിന് അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. കരസേനയുടെ സഹായത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ
Next Story