തിരുവനന്തപുരം: ചിറയിൻകീഴിൽ ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാർ ഡ്രൈവർ മുരുകനെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തു.

ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. അറുപത്തൊന്നുകാരനായ ദിലീപും മകളും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് നിയന്ത്രണം വിട്ട കാർ വിന്നിടിക്കുകയായിരുന്നു. ഇരുവരുടെയും കാലിലൂടെ കാർ കയറിയിറങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രിക്രിയക്ക് വിധേയനായ ദിലീപ് ഗുരുതരാവസ്ഥയിലാണ്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഡ്രൈവർ മുരുകൻ മദ്യപിച്ചതായി കണ്ടെത്തി. മുരുകനെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.