- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആംബുലൻസ് ലഭിച്ചില്ല; പിതാവിന്റെ മൃതദേഹം കാറിൽവെച്ചുകെട്ടി മകൻ; ഉത്തർപ്രദേശിൽ നിന്നും ദുരിതക്കാഴ്ച
ആഗ്ര: ആംബുലൻസ് ലഭിക്കാതെ വന്നതിനെ തുടർന്ന് കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാറിൽ വെച്ചു കെട്ടി സംസ്കാരത്തിന് എത്തിച്ച് മകൻ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആഗ്രയിൽ 600ന് പുറത്താണ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ 35പേരാണ് ആഗ്രയിൽ മരിച്ചത്. ആംബുലൻസ് ലഭിക്കാത്തതിനാൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളാണ് ബന്ധുക്കൾ കാത്തുനിൽക്കുന്നത്.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ബിജെപി സർക്കാരിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി രംഗത്തെത്തി. സംസ്ഥാനത്ത് മതിയായ ഓക്സിജൻ, വാക്സിൻ ലഭ്യതയില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് ദാംഗോപാൽ ബാഘേൽ പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story