- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാരെയും മറ്റു വാഹനത്തിൽ ഉള്ളവരെയും ഭീതിപ്പെടുത്തി വൻ ശബ്ദം മുഴക്കി കാറിന്റെ ചീറിപ്പായൽ; 11000 രൂപ പിഴ ഈടാക്കി
കൊച്ചി: വൻ ശബ്ദം മുഴക്കി പാഞ്ഞ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കാക്കനാട് ഇൻഫോ പാർക്കിന് സമീപത്താണ് കഴിഞ്ഞ ദിവസം നിയമവിരുദ്ധമായി ശബ്ദമുണ്ടാക്കി പാഞ്ഞ കാർ പിടികൂടിയത്. എറണാകുളം വരാപ്പുഴ സ്വദേശി വിനീത് നായരുടെ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് അധികൃതർ പറയുന്നു. പിടികൂടിയ കാറിന് 11,000 രൂപ പിഴ ചുമത്തി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.
മൂന്നുദിവസം മുമ്പാണ് ഇൻഫോപാർക്ക് എക്സ്പ്രസ് വേ, കാക്കനാട് ഭാഗങ്ങളിൽ കാർ അമിത വേഗത്തിൽ ശബ്ദമുണ്ടാക്കി പാഞ്ഞത്. റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലുള്ളവരെയും നാട്ടുകാരെയും ഭീതിപ്പെടുത്തിയാണ് കാർ പാഞ്ഞത്. ഈ കാറിനെതിരെ പരാതിയുമായി നിരവധി പേർ അധികൃതരെ സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്.
നിരവധി പേർ പരാതി നൽകിയതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. എന്നാൽ ആദ്യം വാഹനം കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് പ്രദേശത്തെ സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഈ വാഹനം കണ്ടെത്തുകയും, നമ്പർ ഉപയോഗിച്ച് കാർ ഉടമയെ വിളിച്ചു വരുത്തുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ