- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമ്യ ഹരിദാസും ബൽറാമും നേതാക്കൾക്കൊപ്പം ഭക്ഷണത്തിനായി ഹോട്ടലിൽ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹോട്ടലിനെതിരെ കേസ്
പാലക്കാട്: പാലക്കാട്ടെ നഗരത്തിലുള്ള ഒരു ഹോട്ടലിൽ രമ്യ ഹരിദാസ് എംപിയും, വി.ടി. ബൽറാമും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോവിഡിനെ തുടർന്നു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെയാണ് ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്‌സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പറഞ്ഞു.
അതേസമയം ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. ലോക്ക്ഡൗൺ ലംഘനത്തിനാണ് കസബ പൊലീസ് ഹോട്ടലിനെതിരെ കേസെടുത്തത്.
Next Story