- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ വെച്ച് തർക്കം; കുരുമുളക് പൊടി സ്‌പ്രേ ചെയ്ത വിദ്യാർത്ഥിക്കും മർദ്ദിച്ച ബസ് ജീവനക്കാർക്കും എതിരെ കേസ്
മലപ്പുറം: പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരടക്കം ആറ് പേർക്കെതിരെയും കുരുമുളക് പൊടി സ്‌പ്രേ ചെയ്ത വിദ്യാർത്ഥിക്കെതിരെയും പൊലീസ് കേസ്.
കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണയിൽ വെച്ച് കേസുകൾക്ക് ആസ്പദമായ സംഭവുമുണ്ടായത്. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്‌നു മുബാറക്കിനെയാണ് ബസ് ജീവക്കാർ മർദ്ദിച്ചത്. മർദ്ദിച്ചതിനുശേഷം ഇയാളുടെ കൈകൾ പിറകിലേക്ക് കെട്ടിയിടുകയും ചെയ്തു. കണ്ടക്ടറുമായി വാക്കു തർക്കമുണ്ടായതോടെ ഹാരിസ് ഇബ്‌നു മുബാറക്ക് കയ്യിലുണ്ടായിരുന്നു കുരുമുളക് പൊടി സ്‌പ്രേ ചെയ്‌തെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. മുളകുപൊടി പ്രയോഗത്തിൽ ബസ് ജീവനക്കാർക്കും ചില യാത്രക്കാർക്കും പരിക്കേറ്റിരുന്നു. അക്രമാസക്തനായ യുവാവിനെ പൊലീസെത്തുന്നതുവരെ തടഞ്ഞുവക്കാനാണ് കെട്ടിയിട്ടതെന്നും ബസ് ജീവനക്കാർ പറഞ്ഞു. എന്നാൽ ബസിൽ വെച്ച് സ്ത്രീകളെ കണ്ടക്ടർ ശല്യം ചെയ്‌തെന്നും ഇത് ചോദ്യം ചെയ്തതിനാണ് ക്രൂരമായി മർദ്ദിച്ചതെന്നുമാണ് ഹാരിസ് ഇബ്‌നു മുബാറക്ക് പറയുന്നത്.
സംഭവത്തിൽ ഇരു കൂട്ടരുടേയും പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് മേലാറ്റൂർ പൊലീസ് അറിയിച്ചു. കുരുമുളക് സ്‌പ്രേ അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് ഹാരിസ് ഇബ്‌നു മുബാറക്കിനെതിരെ കേസെടുത്തിട്ടുള്ളത്. കെട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിലാണ് ബസ് ഡ്രൈവറും കണ്ടക്ടറും കണ്ടാലറിയാവുന്ന മറ്റ് ആറു പേർക്കെതിരേയും കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ