- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാവിലെ സ്ത്രീകളെ പൂജിക്കും രാത്രി അവരെ കൂട്ടമാനഭംഗം ചെയ്യും; ഞാൻ വരുന്നത് ഈ രണ്ട് ഇന്ത്യയിൽ നിന്ന്; അമേരിക്കയിലെ പരിപാടിയിൽ രാജ്യത്തെ അധിക്ഷേപിച്ചെന്ന് ബിജെപി; പരാതിയിൽ സ്റ്റാൻഡപ് കൊമേഡിയൻ വീർദാസിന് എതിരെ കേസ്; കടുത്ത സൈബറാക്രമണം
ന്യൂഡൽഹി: ഉയർന്ന നിലവാരമുള്ള കലയാണ് സ്റ്റാൻഡ് അപ് കോമഡി. വെറുതെ രസിപ്പിക്കുക മാത്രമല്ല, ചോദ്യങ്ങൾ ചോദിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാർ. എന്നാൽ, സമീപ കാലത്ത് ചില സ്റ്റാ്ൻഡപ് കോമഡി പ്രകടനങ്ങൾ വിവാദങ്ങളിൽ ചെന്ന് പെടുകയാണ്. അമേരിക്കയിൽ നടത്തിയ സ്റ്റാൻഡ് അപ് കോമഡി പരിപാടിക്കിടെ ഇന്ത്യയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടനും കൊമേഡിയനുമായ വീർ ദാസിന് എതിരെ കേസ് എടുത്തിരിക്കുകയാണ്. ബിജെപിയുടെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തത്.
അമേരിക്കയിലെ കെന്നഡി സെന്ററിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ വിമർശിച്ച് വീർ ദാസ് സംസാരിച്ചത്. ഇതിന്റെ വീഡിയോ യൂട്യൂബ് ചാനലിൽക്കൂടി പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി രംഗത്തെത്തിയത്. പെട്രോൾ വില വർധനവ്, പിഎം കെയറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ, പട്ടിണി, സ്ത്രീ സുരക്ഷയില്ലായ്മ, ജാതി,മത പ്രശ്നങ്ങൾ, കോവിഡ്, കർഷക സമരം, കൊമേഡിയന്മാർക്ക് എതിരെ എടുക്കുന്ന കേസുകൾ ഉൾപ്പെടെ വീർ ദാസ് തന്റെ ആറ് മിനിറ്റ് ദൈർഘ്യമുള്ള സ്റ്റാന്റ് കോമഡിയിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ലീഗൽ അഡ്വൈസറായ അശുതോഷ് ദുബൈ പരാതി നൽകിയത്.
സോഷ്യൽ മീഡിയയിലൂടെ വീർ ദാസിന് എതിരെ സംഘപരിവാർ വ്യാപക സൈബർ ആക്രമണമാണ് നടത്തുന്നത്. അതേസമയം, വീർ ദാസിന് പിന്തുണ പ്രഖ്യാപിച്ച് ശശി തരൂർ, കപിൽ സിബൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. നടൻ ഫഹദ് ഫാസിലും വീർ ദാസിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയ ആക്രമണം രൂക്ഷമായതിന് പിന്നാലെ, പരിപാടിയെക്കുറിച്ച് വിശദീകരണവുമായി വീർ ദാസ് രംഗത്തുവന്നു.തന്റെ ഉദ്ദേശം പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീർ ദാസ് പറഞ്ഞു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയിൽ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീർ ദാസ് പറഞ്ഞു.
???? pic.twitter.com/1xwR4Qp5Fw
- Vir Das (@thevirdas) November 16, 2021
എല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. അതേ പോലെ നല്ലതും ചീത്തയുമുണ്ട്. ഇതൊന്നും രഹസ്യമായ കാര്യമല്ല. നമ്മൾ മഹത്തരമാണെന്ന് മറക്കരുതെന്ന് മാത്രമാണ് ആ വീഡിയോയിൽ പറയുന്നത്. നമ്മളെ മഹത്തരമാക്കുന്ന കാര്യങ്ങളിൽ നിന്ന് ഫോക്കസ് മാറി പോകരുതെന്നും വീർ ദാസ് കുറിച്ചു. രാജ്യസ്‌നേഹത്തിൽ കുതിർന്ന കൈയടികളോടെയാണ് ആ വീഡിയോ അവസാനിക്കുന്നത്. തലക്കെട്ടുകളിൽ പറയുന്നതിനേക്കാൾ എത്രയോ മനോഹരമാണ് നമ്മുടെ രാജ്യം. അതിനെ കുറിച്ചാണ് ആ വീഡിയോ പറയുന്നത്. അതിനാണ് കൈയടികൾ കിട്ടിയത്. ചില വീഡിയോകൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതാണ്. പ്രതീക്ഷയോടെയാണ് ഇന്ത്യക്ക് വേണ്ടി ജനങ്ങൾ ആർപ്പുവിളിക്കുന്നത് അല്ലാതെ വിദ്വേഷം കൊണ്ടല്ല. എന്റെ രാജ്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നുണ്ട്. അവിടെ ഞാൻ അവതരിപ്പിച്ച കാര്യത്തെ കുറിച്ച് ജനങ്ങൾക്ക് അറിയാമെന്നും വീർ ദാസ് പറഞ്ഞു.
എന്തായാലും വിശദീകരണ ട്വീറ്റിന് താഴെയും നിരവധി പേർ വിമർശനവുമായി എത്തുന്നു. ഒപ്പം പിന്തുണയ്ക്കുന്നവരും.
A stand-up comedian who knows the real meaning of the term "stand up" is not physical but moral -- @thevirdas spoke for millions in this 6-minute take on the Two Indias he hails from & stands up for. https://t.co/94h4SnyZhX
- Shashi Tharoor (@ShashiTharoor) November 16, 2021
"This is a joke, but it's just not funny." Brilliant.
ജനുവരിയിൽ, ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചെന്ന പരാതിയിൽ സ്റ്റാൻഡ് അപ് കൊമേഡിയനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി എന്ന കൊമേഡിയനെയും മറ്റ് നാല് പേരെയുമാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി എംഎൽഎയുടെ മകന്റെ പരാതിയെ തുടർന്നായിരുന്നു നടപടി.
മറുനാടന് മലയാളി ബ്യൂറോ