- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലതർക്കത്തെതുടർന്നുണ്ടായ പ്രശ്നം കൈയാങ്കളിയിലെത്തി; യുവാവിനെ കാപ്പിക്കമ്പുകൊണ്ട് സംഘം ചേർന്ന് മർദ്ദിച്ച് യുവതികൾ; മർദന ദൃശ്യം വൈറലായതോടെ മറയൂരിൽ നാല് സഹോദരിമാർക്കെതിരെ വധശ്രമത്തിന് കേസ്
മറയൂർ: യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച സ്ത്രീകൾക്കൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.മറയൂർ ബാബുനഗർ സ്വദേശി മോഹൻരാജിനെ (40) മർദിച്ചതിന് പ്രദേശവാസികളായ ജയറാണി (42), ജമുന (42), വൃന്ദ (40), ഷൈലജ (34) എന്നിവരുടെ പേരിലാണ് കേസ്.സ്ഥലതർക്കത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് മർദ്ദനത്തിലേക്ക് എത്തിയത്.മോഹൻരാജ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീകളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച മൂന്നുമണിക്കാണ് സംഭവം. യുവതികളും സമീപവാസികളുമായുള്ള സ്ഥല തർക്കമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന് സ്റ്റേ വാങ്ങിക്കുവാൻ അയൽവാസികളെ മോഹൻരാജ് സഹായിച്ചിരുന്നു.ഇതേതുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.മോഹൻരാജിനെ നാലുപേരും ചേർന്ന് കാപ്പിക്കമ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് കേസെടുത്തത്.
ശനിയാഴ്ച ദേവികുളം കോടതിയിൽനിന്ന് അഭിഭാഷക കമ്മിഷനും അഭിഭാഷകനും എത്തുന്നത് കാത്തുനില്‍ക്കുമ്പോഴാണ് സംഘർഷം ഉണ്ടായത്. മോഹൻരാജിന്റെ കുടെയുണ്ടായിരുന്ന രൂപനെയാണ് യുവതികൾ ആക്രമിച്ചത്. ഇത് തടയാൻ ചെന്ന തന്നെ ആക്രമിക്കുകയായിരുന്നുെവന്ന് മോഹൻരാജ് പറയുന്നു. സംഘർഷം നടക്കുന്നതിനിടയിൽ കമ്മിഷനും അഭിഭാഷകനുമാണ് മോഹൻരാജിനെ ആശുപത്രിയിൽ കൊണ്ടുപോയത്.
മറുനാടന്‍ മലയാളി ബ്യൂറോ