- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ കുടുംബശ്രീയിൽ നിന്നും അഞ്ചംഗങ്ങൾ വീതം പങ്കെടുക്കണം; സെറ്റുസാരിയും മെറൂൺ ബ്ലൗസുമായിരിക്കണം വേഷം; വരാത്തവരിൽ നിന്ന് പിഴ ഈടാക്കും; ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണമെന്ന സിഡിഎസ് ചെയർപേഴ്സന്റെ ഭീഷണി സന്ദേശം പുറത്ത്; ചിറ്റാറിൽ വിവാദം
പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണമെന്നും വരാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്നുമുള്ള സിഡിഎസ് ചെയർ പേഴ്സന്റെ ഭീഷണിയുടെ സ്വരത്തിലുള്ള ശബ്ദസന്ദേശം വിവാദത്തിൽ. ഇന്ന് വൈകിട്ട് മൂന്നിന് ചിറ്റാർ ടൗണിൽ നടക്കുന്ന സെമിനാർ സിപിഎം നേതാവും മുന്മന്ത്രിയുമായ പികെ ശ്രീമതിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
എല്ലാ കുടുംബശ്രീയിൽ നിന്നും അഞ്ചംഗങ്ങളെ വീതം പങ്കെടുപ്പിക്കണമെന്നും സെറ്റു സാരിയും മെറൂൺ ബ്ലൗസും ധരിച്ച് വരണമെന്നും ചിറ്റാറിലെ സിഡിഎസ് ചെയർപേഴ്സന്റെ ശബ്ദസന്ദേശത്തിൽ പറയുന്നു. വരാതിരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
കുടുംബശ്രീയുടെ വാട്സ് അപ്പ് ഗ്രൂപ്പിലാണ് വിവാദ ശബ്ദ സന്ദേശം അയച്ചത്. പത്തനംതിട്ടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗം കൂടിയായ കെയു ജനീഷ് കുമാർ മുൻകൈയെടുത്താണ് സ്വന്തം നാടായ ചിറ്റാറിൽ ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തെപ്പറ്റി സെമിനാർ സംഘടിപ്പിച്ചത്. ഇരുപത്തി ഒന്നാം തീയതി ചിറ്റാർ ടൗണിൽ പി കെ ശ്രീമതി ടീച്ചർ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഫൈൻ ഈടാക്കുമെന്ന ഭീഷണിയാണ് സന്ദേശത്തിലുള്ളത്.
ഇടതുപക്ഷത്തിന്റെ പരിപാടികളിൽ ആളെ കൂട്ടേണ്ട ഉത്തരവാദിത്വം കുടുംബശ്രീക്കാണെന്ന തരത്തിലുള്ള സി ഡി എസ് ചെയർപേഴ്സണിന്റെ പ്രത്താവന ഒരു വിഭാഗം അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പങ്കെടുക്കാത്തവരിൽ നിന്നും നൂറ് രുപ ഫൈൻ ഈടാക്കുമെന്നാണ് സി ഡി എസ് ചെയർപേഴ്സൺ അംഗങ്ങളെ അറിയിച്ചത്. ചെയർപേഴ്സന്റെ നടപടിക്കെതിരേ കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്