- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനന സർട്ടിഫിക്കറ്റിന് ആയിരം രൂപ; ആധാറിന് 200 രൂപ; കണ്ണൂർ ജില്ലയിലെ ചില അക്ഷയ കേന്ദ്രങ്ങളിൽ രേഖകൾക്ക് ഈടാക്കുന്നത് ഞെട്ടിക്കുന്ന തുക; പരാതി നൽകിയാൽ പരിഹാരമില്ലെന്ന് ഉപഭോക്താക്കൾ
കണ്ണൂർ: ജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ പോകാതെ ഓൺലൈനായി അപേക്ഷിച്ച് സർട്ടിഫിക്കറ്റുകളും രേഖകളും അനായാസം നേടാനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ജനന സർട്ടിഫിക്കറ്റുകളും ആധാറും വിദ്യാഭ്യാസ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റുകളും അടക്കം നിരവധി രേഖകൾ അക്ഷയ കേന്ദ്രങ്ങലിൽ നിന്ന് ലഭിച്ചു പോന്നിരുന്നു. ബന്ധപ്പെട്ട ഓഫീസുകളിൽ കാത്തു കെട്ടി കിടക്കേണ്ട അവസ്ഥക്കാണ് പരിഹാരമായത്. എന്നാൽ ഇത് മുതലെടുത്ത് തടിച്ചു കൊഴുക്കുന്ന അക്ഷയ കേന്ദ്രങ്ങൾ വ്യാപകമാവുന്നതായാണ് പരാതി. കുടുക്കി മൊട്ട എന്ന സ്ഥലത്തെ കെ.എൻ. ആർ 100 എന്ന അക്ഷയ കേന്ദ്രത്തിൽ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ആയിരം രൂപ വാങ്ങിച്ച സംഭവം പരാതിയായിരിക്കയാണ്. ഈ അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകിയാൽ അതേ ഉടമസ്ഥന്റെ മറ്റൊരു സ്ഥാപനത്തിൽ വച്ചാണ് സർട്ടിഫിക്കറ്റുകൾ നൽകുക. പണം വാങ്ങുന്നതും അവിടെ വെച്ചു തന്നെ. എന്നാൽ ഇതിനൊന്നും രസീതി നൽകാറില്ല. ഈ സംഭവത്തോടെ ജനനസർട്ടിഫിക്കറ്റിന്റെ യഥാർത്ഥ ഫീസ് 20 രൂപയാണെന്നറിഞ്ഞ അപേക്ഷക രണ്ട് തവണയായി 1000 രൂപ നൽകിയ വിവരം കണ്ണൂർ
കണ്ണൂർ: ജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ പോകാതെ ഓൺലൈനായി അപേക്ഷിച്ച് സർട്ടിഫിക്കറ്റുകളും രേഖകളും അനായാസം നേടാനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ജനന സർട്ടിഫിക്കറ്റുകളും ആധാറും വിദ്യാഭ്യാസ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റുകളും അടക്കം നിരവധി രേഖകൾ അക്ഷയ കേന്ദ്രങ്ങലിൽ നിന്ന് ലഭിച്ചു പോന്നിരുന്നു. ബന്ധപ്പെട്ട ഓഫീസുകളിൽ കാത്തു കെട്ടി കിടക്കേണ്ട അവസ്ഥക്കാണ് പരിഹാരമായത്. എന്നാൽ ഇത് മുതലെടുത്ത് തടിച്ചു കൊഴുക്കുന്ന അക്ഷയ കേന്ദ്രങ്ങൾ വ്യാപകമാവുന്നതായാണ് പരാതി. കുടുക്കി മൊട്ട എന്ന സ്ഥലത്തെ കെ.എൻ. ആർ 100 എന്ന അക്ഷയ കേന്ദ്രത്തിൽ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ആയിരം രൂപ വാങ്ങിച്ച സംഭവം പരാതിയായിരിക്കയാണ്.
ഈ അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകിയാൽ അതേ ഉടമസ്ഥന്റെ മറ്റൊരു സ്ഥാപനത്തിൽ വച്ചാണ് സർട്ടിഫിക്കറ്റുകൾ നൽകുക. പണം വാങ്ങുന്നതും അവിടെ വെച്ചു തന്നെ. എന്നാൽ ഇതിനൊന്നും രസീതി നൽകാറില്ല. ഈ സംഭവത്തോടെ ജനനസർട്ടിഫിക്കറ്റിന്റെ യഥാർത്ഥ ഫീസ് 20 രൂപയാണെന്നറിഞ്ഞ അപേക്ഷക രണ്ട് തവണയായി 1000 രൂപ നൽകിയ വിവരം കണ്ണൂർ വിജിലൻസ് ഓഫീസിൽ പരാതി നൽകിയിരിക്കയാണ്. അനുജന്റെ ജനന സർട്ടിഫിക്കറ്റിനു വേണ്ടി ഏച്ചൂരിലെ പി. കെ. അർഷിതയാണ് പരാതി നൽകിയിട്ടുള്ളത്. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസർക്ക് നൽകുന്ന പരാതികളെല്ലാം അവഗണിക്കപ്പെടുന്നതായി ഉപഭോക്താക്കൾ ആരോപിക്കുന്നു. ആധാർ എടുക്കാൻ എന്റോൾമെന്റ് ഇല്ലെങ്കിലും മറ്റ് കേന്ദ്രങ്ങളുടെ അക്കൗണ്ടിൽ ആധാർ നൽകി 200 രൂപ വരെ ഈടാക്കുന്നതായും ഈ അക്ഷയ കേന്ദ്രത്തിനെതിരെ പരാതിയുണ്ട്.
ആധാർ എടുക്കാൻ സർക്കാർ നിശ്ച്ചയിച്ചത് 20 രൂപയാണ്. ലാമിനേറ്റ് ചെയ്യുന്ന തുകയടക്കം പരമാവധി 50 രൂപ വാങ്ങിച്ചാൽ പോലും ജനങ്ങൾ പരാതി പറയാറില്ല. എന്നാൽ 200 രൂപ ഈടാക്കിയ വിവരം ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസർക്ക് പരാതി നൽകിയിട്ടും പരിഹാരമാവുന്നില്ല. ഇതിനു പുറമേ മുണ്ടേരി മൊട്ടയിലെ അക്ഷയ കേന്ദ്രത്തിനു നേരേയും ജനങ്ങൾക്ക് പരാതിയുണ്ടായിരുന്നു. അതൊന്നും ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. നേരത്തെ വില്ലേജ് ഓഫീസിൽ അഞ്ച് രൂപ കോർട്ട് ഫീ സ്റ്റാബ് ഒട്ടിച്ച് നൽകുന്ന അപേക്ഷയിൽ മറ്റൊരു തുകയും നൽകേണ്ടതില്ല. എന്നാൽ ഇപ്പോൾ ഓൺലൈൻ സേവനം എന്ന പേരിൽ ജില്ലയിൽ വ്യാപകമായ അക്ഷയ കേന്ദ്രങ്ങളിൽ നല്ലൊരു പങ്കും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനൊന്നും നിയന്ത്രിക്കാൻ ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസോ സംസ്ഥാന തല അധികാരികളോ തയ്യാറാവുന്നില്ല.
അക്ഷയ കേന്ദ്രങ്ങളുടെ കെടുകാര്യസ്ഥതക്ക് ഇതാ ഒരു ഉദാഹരണം. 2014 ൽ പ്രവർത്തനം തുടങ്ങിയതാണ് കുടുക്കി മൊട്ടയിലെ അക്ഷയ കേന്ദ്രം. വിദേശത്ത് ജോലി ചെയ്യുന്ന ഒരാൾക്കാണ് ഇത് അനുവദിച്ചത്. യഥാർത്ഥ ഉടമസ്ഥനില്ലാതെ അക്ഷയ കേന്ദ്രം അനുവദിക്കാൻ വ്യവസ്ഥയില്ല. ഫലത്തിൽ ഇപ്പോഴും ഈ കേന്ദ്രം നടത്തുന്നത് ബിനാമി ഇടപാടുകാരനാണ്. ഇദ്ദേഹം അക്ഷയ കേന്ദ്രം നടത്താനുള്ള യാതൊരു പരീക്ഷയും എഴുതിയിട്ടില്ല. നിയമാനുസൃതമല്ല ഈ അക്ഷയ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന പരാതി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടിയൊന്നുമില്ല.
ഈ കേന്ദ്രത്തിനെതിരെ പരാതി നൽകിയാലും അവരെ വിളിച്ച് അനുരഞ്ജന ചർച്ച നടത്തുകയും വാങ്ങിയ പണം തിരിച്ച് നൽകുകയുമാണ് ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസിലെ നിലവിലുള്ള സമീപനം. ഇതിൽ സഹികെട്ട് ചിലർ ഇപ്പോൾ വിജിലൻസിൽ പരാതി നൽകിയിരിക്കയാണ്.