- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങരംകുളത്തെ 25കാരന്റെ കൊലപാതക കേസ്: കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി; മുഖ്യ പ്രതിയെ അന്വേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുത്തു; കത്തി കണ്ടെത്തിയത് താമരശ്ശേരി ചുരം ഒൻപതാം വളവിലെ പൊന്തക്കാട്ടിൽ നിന്ന്
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്തെ 25കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. പ്രധാന പ്രതിയെ അന്വേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുത്തു പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കോലിക്കരയിൽ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രധാന പ്രതിയെയാണ് ഇന്ന് അന്വേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പാവിട്ടപ്പുറം സ്വദേശി മുനീബ്(26) കുത്തേറ്റ് മരിച്ച കേസിലെ ഒന്നാം പ്രതി കോലിക്കരയിൽ താമസിക്കുന്ന ഷമാസ്(21)നെയാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.താമരശ്ശേരി ചുരം ഒൻപതാം വളവിലെ റോഡരികിലെ പൊന്തക്കാട്ടിൽ നിന്നാണ്‌കൊലപ്പെടുത്താനുപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തിയത്.
ചങ്ങരംകുളം സിഐ സജീവ്, എസ്‌ഐ ഹരിഹരസൂനു, എസ്‌ഐ ആന്റോ ഫ്രാൻസീസ്,സിവിൽ പൊലീസ് ഓഫീസർമാരായ ബിജുമോൻ ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. മൂന്ന് ദിവസത്തിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിൽ മുഴുവൻ പ്രതികളെയും അന്യേഷണസംഘം ഇതിനോടകം പിടികൂടിക്കഴിഞ്ഞു.അടുത്തിടെ ചങ്ങരംകുളം സ്റ്റേഷൻ അതിർത്തിയിൽ നടന്ന രണ്ട് കൊലപാതകക്കേസുകൾ അടക്കം തെളിയിച്ച് മുഴുവൻ പ്രതികളെയും താമസിയാതെ തന്നെ അറസ്റ്റ് ചെയ്ത് റിമാന്റിൽ ആക്കാൻ കഴിഞ്ഞത് ചങ്ങരംകുളം പൊലീസിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. കോലിക്കരയിൽ സ്വകാര്യ സ്‌കൂളിലേക്ക് പോകുന്നവഴിയിലാണ് ഒരു സംഘം മുനീബുമായി വാക്കേറ്റത്തിലേർപ്പെട്ടത്.
തുടർന്ന് മുനീബിനെ നെഞ്ചിലും വയറ്റിലുംകുത്തി വീഴ്‌ത്തുകയായിരുന്നു.സുഹൃത്തുക്കൾ തന്നെയാണ് ബൈക്കിലിരുത്തി മുനീബിനെ ചങ്ങരംകുളത്തെസ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീബ് മരണപ്പെട്ടിരുന്നു.സംഭവംനടന്നയുടനെ സംഘം രക്ഷപ്പെട്ടിരുന്നു. തുടർന്ന് മലപ്പുറത്ത് നിന്ന് സയന്റിഫിക്ക് വിഭാഗത്തിലെ ത്വൊയ്ബ, ഫിംഗർ പ്രിന്റ് വിഭാഗത്തിലെ സതീഷ് ചന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്‌കോഡുംസംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.